മന്ത്രി മൊയ്തീനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എ സി മൊയ്‌തീനെ  അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ  വടക്കാഞ്ചേരി  അത്താണി സ്വദേശി ചിരിയങ്കണ്ടത് കൊച്ചപ്പൻ മകൻ ജെയിംസിനെ (53 ) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . മന്ത്രിയുടെ  പ്രതിനിധി ടി.കെ. വാസുവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത് . കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം കുന്നംകുളം എസ് എച്ച് ഒ    കെ.ജി. സുരേഷ്, എസ്.ഐ ബാബു.ഇ എന്നിവർ…

അത്താണിയിൽ ചെരുപ്പ് കട കത്തി നശിച്ചു.

തൃശ്ശൂർ : അത്താണിയിൽ ചെരുപ്പ് കടയിലെ അഗ്നിബാധ പരിഭ്രാന്തി പരത്തി. പട്ടണമധ്യത്തിലെ തനിമ ഫൂട്ട് വെയർ ഷോപ്പിലാണ് ഇന്ന് രാവിലെ 8 മണിയോടെ തീ പടർന്നത്. തൊട്ടടുത്ത പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. കടയിലെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ച നിലയിലാണ്. അഗ്നിയുടെ ചൂടിൽ ഗ്ലാസ് വാതിലും മറ്റും പൊട്ടിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. 5…

എസ് വൈ എസ് ജില്ലാ യുവജന റാലി : റോഡ് മാര്‍ച്ചിന് സ്വീകരണം നൽകി

വടക്കാഞ്ചേരി : പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി ഒന്നിന് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ യുവജന റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന ജില്ലാ റോഡ് മാര്‍ച്ചിന് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണം പ്രൗഢമായി. വടക്കാഞ്ചേരി ടൗണിൽ നടന്ന സ്വീകരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബസന്ത് ലാൽ ഉൽഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് വടക്കാഞ്ചേരി സോൺ സംഘടനാ കാര്യ സെക്രട്ടറി കെ എ അലി അശ്റഫി അദ്ധ്യക്ഷത വഹിച്ചു….

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

2018ലാണ് വടക്കാഞ്ചേരിയിൽ നിന്നും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മുംബൈയിൽ വെച്ച് പീഡിപ്പിക്കുകയും പോലീസിന്റെ കണ്ണ് വെട്ടിച്ചു മുംബൈ യിൽ ഒളിവിൽ കഴിയുകയും ….

നിറച്ചാര്‍ത്ത് 2020 സമാപനം

നിറച്ചാര്‍ത്ത് അഞ്ച് ദിനം പിന്നിട്ടു. സമാപന സമ്മേളനത്തില്‍ കവി എസ് രമേശന്‍, ചിത്രകാരന്‍ അക്കിത്തം നാരായണന്‍, കലാചരിത്രകാരന്‍ വിജയകുമാര്‍ മേനോന്‍, ക്യൂറേറ്റര്‍ എസ്എന്‍ സുജിത്ത് എന്നിവര്‍ പങ്കെടുത്തു. ചിത്രകലയിലും ഗ്രാമീണ കലോത്സവത്തിലുമുപരി, മനുഷ്യത്വത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ് നിറച്ചാര്‍ത്ത് പോലുള്ള സംരംഭങ്ങള്‍ എന്ന് ശ്രീ എസ് രമേശന്‍ അഭിപ്രായപ്പെട്ടു. ക്യാമ്പിലെ സൃഷ്ടികള്‍ ലളിത കലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ഗ്യാലറിയില്‍ എങ്കക്കാട് പ്രദര്‍ശനം തുടങ്ങി. നാളെ വടക്കാഞ്ചേരിയില്‍ പ്രദര്‍ശനം തുടരും. പാലക്കാട്‌ മണ്ണൂര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് കളി ഷേണായ്…

തൃശൂര്‍ മെഡിക്കല്‍ കോളേജ് കാന്റീന്‍ ക്രമക്കേടില്‍ അച്ചടക്കനടപടി

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീന്‍ നടത്തിപ്പില്‍ ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആശുപത്രി വികസന സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കാന്റീന് ടെണ്ടര്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തി സസ്പെന്റ് ചെയ്യണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.എ ആന്‍ഡ്രൂസിന് ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.25 കോടി രൂപക്കാണ് കാന്റീന്‍ നടത്തിപ്പിനുളള അവകാശം ടെണ്ടര്‍ ചെയ്യപ്പെട്ടത്….

ഗ്രന്ഥശാലകൾ യുവതലമുറയ്ക്ക് നാടിന്റെ ചരിത്രം പകർന്നു നൽകുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഇടമെന്ന് മന്ത്രി എ സി മൊയ്തീൻ

വടക്കാഞ്ചേരി : ഗ്രന്ഥശാലകൾ യുവതലമുറയ്ക്ക് നാടിന്റെ ചരിത്രം പകർന്നു നൽകുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഇടമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ.എങ്കക്കാട്  ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ സ്മാരക വായനശാല  സി. പി. നാരായൺ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഗ്രന്ഥശാലകളിലൂടെ  വായനാശീലം വളർത്തിയെടുക്കുക മാത്രമല്ല ഭരതനുൾപ്പടെ നിരവധി കലാകാരൻമാർ മൺമറഞ്ഞ ചരിത്ര  പ്രാധാന്യമുള്ള എങ്കക്കാട് പോലുള്ള പ്രദേശങ്ങളുടെ സ്മരണകൾ നിലനിൽക്കുന്ന  കേന്ദ്രങ്ങൾ കൂടിയാകുമെന്നും…

ജനുവരി 26 – മനുഷ്യ മഹാശൃംഖല വിജയിപ്പിക്കുന്നതിനായുള്ള വടക്കാഞ്ചേരി നിയോജകമണ്ഡലം തല സംഘാടക സമിതി രൂപീകരിച്ചു.

വടക്കാഞ്ചേരി : ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 26 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ വടക്കാഞ്ചേരി നിയോജകമണ്ഡലം തല സംഘാടക സമിതി രൂപീകരണയോഗം വടക്കാഞ്ചേരി അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സിപിഎഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ വടക്കാഞ്ചേരി നിയോജകമണ്ഡലം സെക്രട്ടറി കെ. കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ. എം. സതീശൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണി…