മന്ത്രി മൊയ്തീനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എ സി മൊയ്‌തീനെ  അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ  വടക്കാഞ്ചേരി  അത്താണി സ്വദേശി ചിരിയങ്കണ്ടത് കൊച്ചപ്പൻ മകൻ ജെയിംസിനെ (53 ) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . മന്ത്രിയുടെ  പ്രതിനിധി ടി.കെ. വാസുവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത് . കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം കുന്നംകുളം എസ് എച്ച് ഒ    കെ.ജി. സുരേഷ്, എസ്.ഐ ബാബു.ഇ എന്നിവർ…

ഇവരുടെ സ്വപ്നം സഫലം: താങ്ങായത് ജില്ലാ കളക്ടർ

നാലു ചുവരുകൾക്കുളളിലെ അരണ്ട വെളിച്ചത്തിൽ നിന്ന് സാധ്യതകളുടെയും അവസരങ്ങളുടെയും ലോകത്തേക്ക് പുതിയൊരു ആത്മവിശ്വാസവുമായി പരസഹായമില്ലാതെ ഇറങ്ങുമ്പോൾ സീമ നന്ദി പറയുന്നത് ജില്ലാ കളക്ടർ എസ് ഷാനവാസിനോടാണ്. കാലുകൾക്കുളള ശാരീരിക പരിമിതി മൂലം വീട് ലോകമാക്കി കഴിയുകയായിരുന്നു, പോർക്കുളം കളത്തുപടി വീട്ടിലെ ഇരുപതികാരിയായ സീമ ഇതുവരെ. പുറത്തെ ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരു യന്ത്രവൽകൃത വീൽചെയറുമായി സീമ ഇതുമുതൽ സഞ്ചരിച്ച് തുടങ്ങും. ഭിന്നശേഷിയുളളവർക്കായി ജില്ലാ കളക്ടർ എസ് ഷാനവാസ് ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരം നൽകുന്ന മോട്ടോറൈസ്ഡ് വീൽചെയർ നാളെ (ജനുവരി…

കോവിലകത്തുംപാടത്ത് നിർമ്മിക്കുന്ന വാണിജ്യസമുച്ചയത്തിെൻറ നിർമ്മാണം ആരംഭിച്ചു.

തൃശ്ശൂര്‍ കോർപ്പറേഷൻ കോവിലകത്തുംപാടത്ത് നിർമ്മിക്കുന്ന വാണിജ്യസമുച്ചയത്തിെൻറ നിർമ്മാണം ആരംഭിച്ചു. തണ്ണീർത്തടത്തിലാണ് നിർമ്മാണമെന്നാരോപിച്ച് പ്രതിപക്ഷവും കോൺഗ്രസും പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് വിവാദത്തിലായ കെട്ടിട നിർമ്മാണം എതിർപ്പിനെ തുടർന്ന് നിറുത്തിവെച്ചതാണ് ഇപ്പോൾ പുനാരാരംഭിച്ചിരിക്കുന്നത്…. തൃശ്ശൂർ : 15 കോടി രൂപ ചിലവെഴിച്ച് 72,000 ചതുരശ്ര അടി വിസ്തീർണത്തിൽ 80 വണ്ടികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടി ആധുനിക രീതിയിൽ ബേസ്‌മെന്റ് ഫ്‌ളോര്‍ അടക്കം അഞ്ചു നിലകളിലായുള്ള കെട്ടിടം തൃശൂരിൽ ആദ്യത്തേതാണ്. അതിവേഗത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ വാണിജ്യ സമുച്ചയം നിർമ്മാണം പൂർത്തീകരിക്കാനാണ്…

സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി മീറ്റർ റീഡിങ് ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷനിലേക്ക്

.സോഫ്റ്റ്‌വെയർ സംവിധാനം നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് സ്ഥലത്തില്ലെങ്കിലും ബിൽ മെസ്സേജ് ആയും സോഫ്റ്റ്‌വെയർ വഴിയും ലഭ്യമാകുന്നതോടെ കൂടുതൽ സൗകര്യപ്രദമാകും.