ചാലക്കുടി മത്സ്യഭവൻ ഉദ്ഘാടനം 27 ന്

ചാലക്കുടി മത്സ്യഭവന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ 27 ന് നിർവഹിക്കും. സംസ്ഥാനതല മികച്ച മത്സ്യ കർഷകർക്കുള്ള അവാർഡ് വിതരണവും മത്സ്യ കർഷക സംഗമവും നടക്കും. ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ…

ഇവരുടെ സ്വപ്നം സഫലം: താങ്ങായത് ജില്ലാ കളക്ടർ

നാലു ചുവരുകൾക്കുളളിലെ അരണ്ട വെളിച്ചത്തിൽ നിന്ന് സാധ്യതകളുടെയും അവസരങ്ങളുടെയും ലോകത്തേക്ക് പുതിയൊരു ആത്മവിശ്വാസവുമായി പരസഹായമില്ലാതെ ഇറങ്ങുമ്പോൾ സീമ നന്ദി പറയുന്നത് ജില്ലാ കളക്ടർ എസ് ഷാനവാസിനോടാണ്. കാലുകൾക്കുളള ശാരീരിക പരിമിതി മൂലം വീട് ലോകമാക്കി കഴിയുകയായിരുന്നു, പോർക്കുളം കളത്തുപടി വീട്ടിലെ ഇരുപതികാരിയായ സീമ ഇതുവരെ. പുറത്തെ ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരു യന്ത്രവൽകൃത വീൽചെയറുമായി സീമ ഇതുമുതൽ സഞ്ചരിച്ച് തുടങ്ങും. ഭിന്നശേഷിയുളളവർക്കായി ജില്ലാ കളക്ടർ എസ് ഷാനവാസ് ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരം നൽകുന്ന മോട്ടോറൈസ്ഡ് വീൽചെയർ നാളെ (ജനുവരി…