ഇന്ത്യയെ വിഭജിക്കരുതെന്നാവശ്യപ്പെട്ട് എസ് വൈ എസ് റാലിയില്‍ ആയിരങ്ങള്‍

തൃശൂര്‍: ജനാധിപത്യ ഇന്ത്യ വിഭജിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടും ഭരണഘടനക്ക് കാവലിരിക്കുമെന്ന് പ്രഖ്യാപിച്ചും നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന യുവജന പ്രകടനം. പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ നടന്ന എസ് വൈ എസ് തൃശൂര്‍ ജില്ലാ യുവജന റാലിയാണ് ഭരണകൂടത്തിനു താക്കീതായി പ്രതിഷേധ സാഗരം തീര്‍ത്തത്. ജില്ലയിലെ 45 സര്‍ക്കിളുകളില്‍ നിന്നുള്ള ടീം ഒലീവ് അംഗങ്ങളും യുവാക്കളും അണിനിരന്ന റാലി വടക്കേ സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് വലം വെച്ച് കൊക്കാലെ സെന്ററിലെ പൊതു…