തടവുകാർക്ക് ജാമ്യം അനുവദിക്കുന്നതറിഞ്ഞ് ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

തൃശ്ശൂർ ചാഴൂർ ചേറ്റക്കുളം സ്വദേശി ചെറമുളങ്ങാട് തയ്യിൽ വീട്ടിൽ ലൈജോയാണ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മാർച്ച് 31 ന് ചാഴൂർ ചേറ്റക്കുളത്ത് വച്ച് അയ്യന്തോളിൽ താമസക്കാരനായ മേനോത്ത്പ്പറമ്പിൽ സജിത്ത്നെ ആക്രമിച്ച ശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

കോടതിയിൽ പോലീസിന്റെ തലക്കടിച്ചു പ്രതി

തൃശൂർ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതി പോലീസ് ഉദ്യോഗസ്ഥനെ വിലങ്ങുകൊണ്ടു തലക്കടിച്ചു.തലക്ക് സാരമേറ്റ പോലീസ് ഉദ്യോഗസ്ഥനെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു