ആഭ്യന്തര വകുപ്പിലെ അഴിമതി ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷിക്കുന്നത് കോഴിയുടെ സുരക്ഷ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണ് ; കെ സുരേന്ദ്രൻ

ഭരണത്തിന്റെ അവസാനവർഷത്തിൽ ഖജനാവ് കൊള്ളയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ . സുരേന്ദ്രൻ.അഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും, ആഭ്യന്തര വകുപ്പിലെ അഴിമതി കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുരേന്ദ്രൻ തൃശ്ശൂരിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു… കേരള പോലീസിൽ നിന്നും വെടിയുണ്ട കാണാതായ സംഭവത്തിൽ അഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് അഴിമതിക്കാരെ രക്ഷിക്കാനുള്ള ചെപ്പടിവിദ്യയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്.കെൽട്രോൺ ഉപയോഗിച്ച് വൻ അഴിതിയാണ് നടക്കുന്നത്.പോലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റക്ക്…

BJP കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.

തൃശൂർ: സംസ്ഥാന സുരക്ഷ അപകടത്തിലാക്കി കൊണ്ട് പോലീസിന്റെ ആയുധങ്ങൾ കാണാതായതിൽ പ്രതിക്ഷേധിച്ച് BJP തൃശ്ശൂർ ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.ഇടതു ജിഹാദി കൂട്ടുകെട്ടിന്റെ താലിബാൻ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് CAG റിപ്പോർട്ടെന്ന് മാർച്ചിന് അധ്യക്ഷത വഹിച്ച ജില്ലാധ്യക്ഷൻ Adv. K K അനീഷ് കുമാർ സൂചിപ്പിച്ചു.ധൂർത്തും, സ്വജനപക്ഷപാതവും, അഴിമതിയുംചേർന്ന ഭരണത്തിന്റെ പരിഛേദ്ദമാണ് ഇപ്പോൾ കണ്ടത്.പോലീസിന്റെ തിരകളും, തോക്കുകളും കാണാതായതിലൂടെ ഇത് തെളിഞ്ഞിരിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ശ്രീമതി. ശോഭ സുരേന്ദ്രൻ…

സമഗ്ര സംസ്ഥാന ഫാം ജേർണലിസം അവാർഡ് എം.എ സുധീർ ബാബുവിന്

തൃശൂർ :- സമഗ്ര ക്ഷീര കർഷക സംഘം സംസ്ഥാന ഫാം ജേർണലിസം പുരസ്ക്കാരത്തിന് തൃശൂരിലെ മണ്ണു പര്യവേക്ഷണ ഓഫീസറും കാർഷിക മാധ്യമ പ്രവർത്തകനുമായ എം.എ സുധീർ ബാബു പട്ടാമ്പി അർഹനായി. പതിനായിരത്തി ഒന്ന് രൂപയും , ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. കഴിഞ്ഞ 28 വർഷമായി കേരളത്തിലെ വിവിധ പത്രമാസികകളിൽ മൂവായിരത്തോളം കാർഷിക ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. വിവിധ ടെലിവിഷൻ ചാനലുകൾ, റേഡിയോ, ഓൺലൈൻ കൃഷി പേജുകൾ വഴിയും, ബോധവത്ക്കരണ ക്ലാസ്സുകൾ, സെമിനാർ എന്നിവ നടത്തിയും കാർഷിക വിജ്ഞാനവ്യാപനം…

തിരൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം

തൃശ്ശൂർ :  തിരൂരിൽ ജ്വല്ലറിയുടെ ഷട്ടറിന്റെ ലോക്ക് തകർത്ത് മോഷണം. വെള്ളിയാഭരണങ്ങൾ കവർന്നു. കോലഴി പഞ്ചായത്തിൽ തിരൂർ സർവീസ് സഹരണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ചേറ്റുപുഴ സ്വദേശി പൊറത്തൂക്കാരൻ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ജോസ് ജ്വല്ലറിയിലാണ് മോഷണം നടന്നത് .  700 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു.  സ്വർണ്ണാഭരണങ്ങളെല്ലാം ലോക്കറിനുള്ളിലായതിനാൽ നഷ്ടപ്പെട്ടില്ലെന്ന് കടയുടമ പറഞ്ഞു.  ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. വിയ്യൂർ…

പിണറായി വിജയനാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ മാർഗദർശി ; വി എം സുധീരൻ

തൃശ്ശൂർ : പിണറായി വിജയനാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ മാർഗദർശിയെന്ന് മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ചത് മോദിക്ക് ആയുധം നൽകുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്തത് പിണറായിയുടെ ഇരട്ടത്താപ്പിന്റെ തെളിവാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി. തൃശൂരിൽ കെ.പി.എസ്.ടി എ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലർത്തണം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും തപസൂചിക ഉയർത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി ഇനി…

ജില്ലാ കളക്ടറുടെ പ്രത്യേകപരാതിപരിഹാര അദാലത്ത് 20 മുതൽ

പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി മാസത്തിൽ എല്ലാ താലൂക്കുകളിലും ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക പരാതിപരിഹാര അദാലത്ത് നടത്തുന്നു. എല്ലാ വകുപ്പുകളുടെയും പരാതികളും അദാലത്തിൽ സ്വീകരിക്കും. ഇതിലേക്ക് ഫെബ്രുവരി എട്ടു മുതൽ 13 വരെ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. അദാലത്ത് ദിവസം നേരിട്ടും അപേക്ഷ സ്വീകരിക്കും. ഓരോ താലൂക്കിലും അദാലത്ത് നടത്തുന്ന ദിവസവും സ്ഥലവും യഥാക്രമത്തിൽ. തൃശൂർ-ഫെബ്രുവരി 20 രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി…