സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രലോകത്തെ വിസ്മയ പ്രദർശനം ഒരുക്കി ഐഎസ്ആർഒ ദ്വിദിന എക്സിബിഷൻ വിദ്യ എൻജിനീയറിംഗ് കോളേജിൽ തുടരുന്നു

വേലൂർ : വിക്രം സാരാഭായിയുടെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു സ്കൂൾ വിദ്യാർത്ഥികൾക്ക് തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ ഐഎസ്ആർഒ ഒരുക്കിയ പ്രദർശനം കുട്ടികൾക്ക് ശാസ്ത്ര അവബോധം നേടികൊടുത്തു ,വിവിധ ഇനം റോക്കറ്റുകളുടെ മോഡലുകളും അവയുടെ പ്രവർത്തന തത്വങ്ങളും ജലറോക്കറ്റ് വിക്ഷേപണവും സ്കൂൾ വിദ്യാർത്ഥികൾക്കായി ഐഎസ്ആർഒ ഒരുക്കിയിരുന്നു . പ്രദർശനം കാണാൻ വിഎസ്എസ്എസി വെബ്‌സൈറ്റിൽ ഒരുക്കിയ രജിസ്‌ട്രേഷൻ ആദ്യദിനത്തിൽ തന്നെ തീർന്നിരുന്നു .ഇത് കൂടാതെ സ്പോട്ട് റെജിസ്ട്രേഷൻ കോളേജിൽ ഒരുക്കിയിട്ടുണ്ട് .രണ്ടാം ദിനമായ ഇന്ന് അഞ്ചു മുതൽ…