കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ആത്മവിശ്വാസം വളർത്തിയും കേരള പോലീസ് ഇടപെടൽ.

പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നവർക്ക് മാനസിക പിരിമുറുക്കം അടക്കമുള്ള പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്.ഇതിനൊരു പ്രതി വിധിയായാണ് കേരള പോലീസ് തൃശ്ശൂര്‍ റേഞ്ചിന് കീഴില്‍ ഹോം ക്വാറന്റൈയിനിൽ ഉളളവരുടെ
സുഖവിവരങ്ങൾ വീഡിയോ ചാറ്റ് വഴി അന്വേഷിക്കുന്നത്.