കൊമ്പഴയിൽ വൻ കഞ്ചാവ് വേട്ട.

തൃശ്ശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വാണിയംപാറക്കു സമീപം കൊമ്പഴയിൽ വൻ കഞ്ചാവ് വേട്ട. ചരക്ക് ലോറിയിൽ കടത്തിയിരുന്ന 60 കിലോ കഞ്ചാവ് തൃശൂർ എക്സൈസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. സംഭവത്തിൽ തൃശൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി…. തൃശ്ശൂര്‍ പുത്തൂർ സ്വദേശി സിദ്ധാർത്ഥൻ, അഞ്ചേരി സ്വദേശി സാബു എന്നിവരാണ് അറസ്റ്റിലായത്.സ്പിരിറ്റ്‌ കടത്തിയ വാഹനം ചെക്ക് പോസ്റ്റ്‌ വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് കടത്തിയ ലോറി പിടിയിലായത്. ചെക് പോസ്റ്റ്‌ വെട്ടിച്ചു കടന്ന…

10 കിലോ കഞ്ചാവുമായി രണ്ടുപേർ ചാലക്കുടിയിൽ അറസ്റ്റിൽ

ട്രെയിനുകളിൽ ആന്ധ്രാപ്രദേശിലെ സ്റ്റേഷനുകളിൽ നിന്നും അവരുടെ ലഗേജിനിടയിൽ കഞ്ചാവടങ്ങിയ ബാഗുകൾ വച്ചതിനു ശേഷം വേറേ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്ത് കഞ്ചാവ് കേരളത്തിലേക്ക് കടത്തുകയാണ് ഇവരുടെ രീതി.

അന്തർ സംസ്ഥാന മയക്കു മരുന്ന് കടത്തു സംഘം തൃശ്ശൂരിൽ പിടിയിൽ

മലപ്പുറം സ്വദേശികളായ ഉബൈസ്, ഷിബു എന്നിവരാണ് പിടിയിലായത്.
തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് വലിയ തോതിൽ ആന്ധ്രയിൽ നിന്നും കഞ്ചാവ് ട്രെയിൻ മാർഗവും, കാർ മുഖാന്തിരവും കടത്തി വന്നിരുന്ന സംഘമാണ് പിടിയിലായത്.