തൃശ്ശൂരിൽ ‘ആമവാറ്റ്’ നിർമ്മിച്ചയാൾ പിടിയിൽ

തൃശൂർ : നെൻമണിക്കരയിലാണ് ആമകളെ ഉപയോഗിച്ച് ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ ഒരാൾ അറസ്റ്റിലായത്.കോവിഡ്19 പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചിട്ടിരിക്കുന്നതിനാൽ പലയിടങ്ങളിലും എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ വാറ്റ് പിടികൂടിയിരുന്നു.ജില്ലയിൽ വൻ തോതിൽ വാറ്റുചാരായം ഉത്പാദനം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യലഭ്യത കുറയുന്ന സാഹചര്യങ്ങളിൽ പൊതുവെ വ്യാജ വാറ്റ് സംഘങ്ങൾ സജീവമാകാറുണ്ട്.എന്നാൽപാമ്പ്, തവള, തേരട്ട, പഴുതാര എന്നീ ജീവികളെ ഉപയോഗിച്ചുള്ള വാറ്റ് പിടികൂടി പരിചയിച്ച എക്സൈസ് ഉദ്യോഗസ്ഥർ വാറ്റാൻ ആമയെ ഉപയോഗിക്കുന്നത് ആദ്യമായാണ് കണ്ടുപിടിച്ചത്….

തൃശ്ശൂർ മാന്ദാമംഗലത്ത് ചാരായം വാറ്റിയ രണ്ടുപേർ പിടിയിൽ

വെള്ളക്കാരിത്തടം ഐനിക്കലാത്ത് വീട്ടില്‍ രജീഷ് കുമാര്‍,രതീഷ്‌ (36 വയസ്സ്) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

മാരകായുധങ്ങളുമായി എക്സൈസിനെ ആക്രമിക്കാൻ ശ്രമിച്ച കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ

പ്രദേശത്ത്‌ ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങൾ കാണിച്ച് നാട്ടുകാരെ ഭീഷിണിപ്പെടുത്തി പ്രദേശത്തെ സ്വൈര്യ ജീവിതം ഇല്ലാതാക്കുകയും രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നതായും എക്സൈസിന് വിവരം ലഭിച്ചിരന്നു.