അതിഥി തൊഴിലാളികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി തൃശ്ശൂർ ജില്ലാ ഭരണകൂടം

അതിഥി തൊഴിലാളികൾക്കായി തൃശ്ശൂർ ഗവ.മോഡൽ ബോയ്‌സ് സ്‌കൂളിലും ഭക്ഷണം പാചകം ചെയ്യുന്നത്തിനായി തോപ്പിൽ സ്‌കൂളിൽ സമൂഹ അടുക്കളും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ്19

കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഈ മാസം 20ന് മൗറീഷ്യസ്ൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശിക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്.വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളുടെ സാമ്പിൾ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ല എന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

കോവിഡ്19 പ്രതിരോധത്തിനായി ക്യൂബയിൽ നിന്നും മരുന്നെത്തിക്കും : പിണറായി വിജയൻ

‘ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കൊവിഡ് അവലോകന യോഗത്തിൽ ഉയർന്നുവന്നു. ഇക്കാര്യങ്ങൾക്ക് ഡ്രഗ്സ് കൺട്രോളുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം

അടച്ചിട്ട വാഹന നിർമാണ പ്ലാന്റുകളിൽ വെന്റിലേറ്ററുകൾ നിർമ്മിച്ച് മഹീന്ദ്ര ഗ്രൂപ്പ്

അടച്ചിട്ട തങ്ങളുടെ വാഹന നിർമാണ പ്ലാന്റുകളിൽ വെന്റിലേറ്ററുകൾ നിർമിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് റിസോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്.

തൃശ്ശൂരിൽ പുതുതായി രണ്ടുപേർക്ക് കോവിഡ്19 വൈറസ് ബാധ സ്ഥിതീകരിച്ചു

പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവർ.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിനാണ് രോഗം. ദമ്പതികൾ വന്നത് ഫ്രാൻസിൽ നിന്നാണ്. ഇരുവരും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്.

കേരളമാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരത്തിലിറങ്ങി ജനങ്ങൾ

തൃശൂരിലെ പ്രധാന വ്യാപാര കേന്ദ്രമായ ശക്തൻ മാർക്കറ്റിൽ രാവിലെ മുതൽ വൻ തിരക്കായിരുന്നു. പച്ചക്കറി ലോഡുമായി വാഹനങ്ങൾ എത്തിയതോടെ ചന്ത പതിവു പോലെ സജീവം

തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ

ചാലക്കുടി കൂടപ്പുഴ നിത്യസഹായമാതാ പള്ളി വികാരി ഫാ:പോളി പടയാട്ടിയാണ്‌ അറസ്റ്റിലായത്‌.കുർബാനയിൽ പങ്കെടുത്ത നൂറോളം വിശ്വാസികൾക്ക് എതിരെയും കേസ്.