മന്ത്രി മൊയ്തീനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എ സി മൊയ്‌തീനെ  അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ  വടക്കാഞ്ചേരി  അത്താണി സ്വദേശി ചിരിയങ്കണ്ടത് കൊച്ചപ്പൻ മകൻ ജെയിംസിനെ (53 ) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . മന്ത്രിയുടെ  പ്രതിനിധി ടി.കെ. വാസുവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത് . കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം കുന്നംകുളം എസ് എച്ച് ഒ    കെ.ജി. സുരേഷ്, എസ്.ഐ ബാബു.ഇ എന്നിവർ…

എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടി

തൃശ്ശൂർ : വിൽപ്പനക്കെത്തിച്ച അതിതീവ്ര വിഭാഗത്തിൽപ്പെട്ട എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടി.തൃശ്ശൂര്‍  കൈപ്പറമ്പ് സ്വദേശി 26 വയസ്സുള്ള ശ്രീരാഗ് ആണ്  തൃശ്ശൂര്‍  വെസ്റ്റ് പൊലീസിെൻറ പിടിയിലായത്. ബംഗ്ളൂരിൽ നിന്നും തൃശൂരിലേക്ക് വിൽപ്പനക്കെത്തിച്ചതാണ് എം.ഡി.എം.എ . പുഴക്കൽ ഭാഗത്ത് നിന്നുമാണ് ശ്രീരാഗിനെ പൊലീസ് പിടികൂടിയത്. യുവാക്കൾ ഒരു തവണ ഉപയോഗിച്ചാൽ തന്നെ മയക്കുമരുന്നിന് അടിമപ്പെടുന്നതിനും മാനസീക വിഭ്രാന്തിക്ക് അടിമപ്പെടുന്നതുമാണ് എം.ഡി.എം.എ മയക്കുമരുന്ന്. വെസ്റ്റ് സ്റ്റേഷൻ ഓഫീസർ എൻ.എസ്.സലീഷിെൻറ നേതൃത്വത്തിൽ എസ്.ഐ. സി.കെ.ബൈജു, സി.പി.ഒമാരായ അബീഷ് ആൻറണി, അനിൽകുമാർ…

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

2018ലാണ് വടക്കാഞ്ചേരിയിൽ നിന്നും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മുംബൈയിൽ വെച്ച് പീഡിപ്പിക്കുകയും പോലീസിന്റെ കണ്ണ് വെട്ടിച്ചു മുംബൈ യിൽ ഒളിവിൽ കഴിയുകയും ….

മുല്ലക്കരമോഷണം ഒരാൾകൂടി പിടിയിൽ

മണ്ണുത്തി : മുല്ലക്കരമോഷണം ഒരാൾകൂടി പിടിയിൽ….. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തമിഴ്നാട് മധുര സ്വദേശി പട്ടര് സുരേഷാണ് മണ്ണൂത്തി പോലീസിന്റെ പിടിയിലായത്….

പോക്‌സോ ; മകളെ പീഡിപ്പിച്ച പിതാവിന്റെ പേരില്‍ കേസ്

ചെറുതുരുത്തിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കുട്ടിയുടെ സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തുപറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പിതാവിനെ അറസ്റ്റുചെയ്തു. തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു.