തൃശ്ശൂർ ദേശീയപാതയിൽ പിക്കപ്പ് വാനിനു പുറകിലിടിച്ച് മറിഞ്ഞ് ലോറി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു

വടക്കാഞ്ചേരി  പൊട്ടമ്പാടം സ്വദേശി ഇര്‍ഷാദിനാണ് പരിക്കേറ്റത്. രണ്ടുമണിക്കൂറോളം ലോറിക്കുള്ളില്‍ കുടുങ്ങിയ ഇയാളെ ഫയര്‍പോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

പാലിയേക്കര ടോള്‍പ്ലാസക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്, ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു

പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടൻ ക്ലീറ്റസ് (23), അരിത്തോട്ടത്തിൽ ശശി (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ടോൾ പ്ലാസയിലെ വരിയിൽ കാത്തുകിടന്ന ലോറിയുടെ പുറകിലാണ് ബൈക്ക് ഇടിച്ചത്. സർവീസ് റോഡിലൂടെ അമിത വേഗതയിൽ വന്ന ബൈക്ക് അശ്രദ്ധമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ലോറിയുടെ അടിയിൽ…

തൃശൂരിൽ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി, 4 മരണം

തൃശ്ശൂർ : തൃശൂര്‍ കൊറ്റനല്ലൂരില്‍  കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരപരുക്ക് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഇവർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട…

കടപ്പുറം നോളീറോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

ബ്ലാങ്ങാട്-അഞ്ചങ്ങാടി തീരദേശ റോഡിൽറോഡിൽ നോളീറോഡിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.കൂരിക്കുഴി വാത്തിയേടത്ത് റഹീം (43),മുഹമ്മദ്, മുനീർ, കറുപ്പം വീട്ടിൽ കടവിൽഇസ്മായിൽ (43) എന്നിവർക്കാണ്പരിക്കേറ്റത്. പരിക്കേറ്റവരെ ചാവക്കാട്ടോട്ടൽ കെയർ പ്രവർത്തകരും എടക്കഴിയൂർലൈഫ് കെയർ പ്രവർത്തകരും ചാവക്കാട്ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇസ്മായിലിനെ പിന്നീട് തൃശൂർ ദയആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് അപകടം.

മദ്യപിച്ച ഡ്രൈവർ ഓടിച്ച കെ.എസ്.ആർ.ടി.സി ബസിടിച്ച് കുട്ടിക്ക് പരിക്ക്

[Watch Video] തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ പാല സ്വദേശി മനത്താഴത്ത് വീട്ടിൽ സെബാസ്റ്റ്യനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.