ജനതാ കർഫ്യൂ ദിനത്തിൽ ജനങ്ങൾക്ക് മാതൃകയായവർ

കോവിഡ്19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജനത കർഫ്യൂ ദിനത്തിൽ സ്വന്തം വീടും പരിസരവും ശുചീകരിച്ച് മാതൃകയായ ചിലരുണ്ട്.

ആഭ്യന്തര വകുപ്പിലെ അഴിമതി ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷിക്കുന്നത് കോഴിയുടെ സുരക്ഷ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണ് ; കെ സുരേന്ദ്രൻ

ഭരണത്തിന്റെ അവസാനവർഷത്തിൽ ഖജനാവ് കൊള്ളയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ . സുരേന്ദ്രൻ.അഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും, ആഭ്യന്തര വകുപ്പിലെ അഴിമതി കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുരേന്ദ്രൻ തൃശ്ശൂരിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു… കേരള പോലീസിൽ നിന്നും വെടിയുണ്ട കാണാതായ സംഭവത്തിൽ അഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് അഴിമതിക്കാരെ രക്ഷിക്കാനുള്ള ചെപ്പടിവിദ്യയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്.കെൽട്രോൺ ഉപയോഗിച്ച് വൻ അഴിതിയാണ് നടക്കുന്നത്.പോലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റക്ക്…

കൊമ്പഴയിൽ വൻ കഞ്ചാവ് വേട്ട.

തൃശ്ശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വാണിയംപാറക്കു സമീപം കൊമ്പഴയിൽ വൻ കഞ്ചാവ് വേട്ട. ചരക്ക് ലോറിയിൽ കടത്തിയിരുന്ന 60 കിലോ കഞ്ചാവ് തൃശൂർ എക്സൈസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. സംഭവത്തിൽ തൃശൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി…. തൃശ്ശൂര്‍ പുത്തൂർ സ്വദേശി സിദ്ധാർത്ഥൻ, അഞ്ചേരി സ്വദേശി സാബു എന്നിവരാണ് അറസ്റ്റിലായത്.സ്പിരിറ്റ്‌ കടത്തിയ വാഹനം ചെക്ക് പോസ്റ്റ്‌ വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് കടത്തിയ ലോറി പിടിയിലായത്. ചെക് പോസ്റ്റ്‌ വെട്ടിച്ചു കടന്ന…

BJP കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.

തൃശൂർ: സംസ്ഥാന സുരക്ഷ അപകടത്തിലാക്കി കൊണ്ട് പോലീസിന്റെ ആയുധങ്ങൾ കാണാതായതിൽ പ്രതിക്ഷേധിച്ച് BJP തൃശ്ശൂർ ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.ഇടതു ജിഹാദി കൂട്ടുകെട്ടിന്റെ താലിബാൻ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് CAG റിപ്പോർട്ടെന്ന് മാർച്ചിന് അധ്യക്ഷത വഹിച്ച ജില്ലാധ്യക്ഷൻ Adv. K K അനീഷ് കുമാർ സൂചിപ്പിച്ചു.ധൂർത്തും, സ്വജനപക്ഷപാതവും, അഴിമതിയുംചേർന്ന ഭരണത്തിന്റെ പരിഛേദ്ദമാണ് ഇപ്പോൾ കണ്ടത്.പോലീസിന്റെ തിരകളും, തോക്കുകളും കാണാതായതിലൂടെ ഇത് തെളിഞ്ഞിരിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ശ്രീമതി. ശോഭ സുരേന്ദ്രൻ…

വടക്കാഞ്ചേരി കുറാഞ്ചേരിയിൽ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തി.

വടക്കാഞ്ചേരി കുറാഞ്ചേരിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കുറാഞ്ചേരി കേച്ചേരി റോഡിൽ ആളൊഴിഞ്ഞ പറമ്പിലാണ് സ്ത്രീയുടെ എന്നുതോന്നുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പാടശേഖര നീർച്ചാൽ വികസനംരണ്ടാം ഘട്ട പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 15 ന്

വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ വില്ലേജുകളിലെ പാടശേഖര നീർച്ചാൽ സംരക്ഷണ അടിസ്ഥാന സൗകര്യ വികസന പദ്ധതി രണ്ടാം ഘട്ട പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 15 ന് രാവിലെ 9.30 ന് കൃഷി, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിക്കും. മുക്കാട്ടുകാര ചിരടംപാലത്ത് നടക്കുന്ന പരിപാടിയിൽ ഡെപ്യൂട്ടി മേയർ റാഫി ജോസ് പി അധ്യക്ഷനാകും. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ഗ്രാമീണ അടിസ്ഥാന വികസനനിധി ഉപയോഗിച്ച് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്…

റീബൂട്ട് കേരള ഹാക്കത്തോൺ 2020

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അസാപ്പ് വിദ്യാർത്ഥികൾക്കായി കേരളത്തിലെ ഏറ്റവും വലിയ ഹേക്കത്തോൺ മത്സരം ‘റീബൂട്ട് കേരള ഹാക്കത്തോൺ 2020’ സംഘടിപ്പിക്കുന്നു. ദൈന്യംദിന ജീവിതത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നൂതന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ സ്വയം പ്രശ്‌ന പരിഹാരത്തിനുള്ള മാനസികനില ആളുകളിൽ ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.രണ്ട് ഘട്ടങ്ങളായാണ് ഹാക്കത്തോൺ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ പ്രാദേശിക തലത്തിൽ പരമ്പരയായി പത്തു ഹാക്കത്തോൺ മത്സരങ്ങൾ നടത്തും. ഓരോന്നും സർക്കാരിന്റെ വിവിധ വകുപ്പുകളിലെ പ്രശ്‌നങ്ങൾ കണ്ടെത്തിയാണ് നടത്തുക….

പാസ്‌പോർട്ട് സേവാ കേന്ദ്രംശനിയാഴ്ച പ്രവർത്തിക്കും

പാസ്‌പോർട്ട് മേളയോടനുബന്ധിച്ച് തൃശൂർ പാസ്‌പോർട്ട് സേവാ കേന്ദ്രം ഫെബ്രുവരി 15 ശനിയാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് അധികൃതർ അറിയിച്ചു. ഓൺലൈനായി മുൻകൂർ സന്ദർശന സമയം അനുവദിച്ചിട്ടുള്ള അപേക്ഷകൾ പരിഗണിക്കും. ഓൺലൈൻ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.passportindia.gov.in എന്ന വെബ്‌സൈറ്റോ mPassport Seva ആപ്പോ സന്ദർശിക്കുക. ഫോൺ: 9447731152.