ലോക്ക് ഡൗൺ മൂലം കോൾപ്പടവുകളിൽ കൊയ്ത്തു യന്ത്രങ്ങളും തൊഴിലാളികളുമില്ലെന്ന പരാതിക്ക് പരിഹാരവുമായി സർക്കാർ.

ഏപ്രിൽ 15 നകം ഇത്രയും പ്രദേശത്തെ നെല്ല് കൊയ്‌തെടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ 50 കമ്പയിൻഡ് കൊയ്ത്ത് യന്ത്രങ്ങൾ ഇതിനായി പാടശേഖരങ്ങളിലെത്തിക്കും. ഇപ്പോൾ തന്നെ 48 യന്ത്രങ്ങളും 5 മെക്കാനിക്കുകളെയും ലഭ്യമാക്കിയിട്ടുണ്ട്.

മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

തൃശ്ശൂർ കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്‌.മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ.

അടച്ചിട്ട വാഹന നിർമാണ പ്ലാന്റുകളിൽ വെന്റിലേറ്ററുകൾ നിർമ്മിച്ച് മഹീന്ദ്ര ഗ്രൂപ്പ്

അടച്ചിട്ട തങ്ങളുടെ വാഹന നിർമാണ പ്ലാന്റുകളിൽ വെന്റിലേറ്ററുകൾ നിർമിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് റിസോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്.

തൃശ്ശൂരിൽ പുതുതായി രണ്ടുപേർക്ക് കോവിഡ്19 വൈറസ് ബാധ സ്ഥിതീകരിച്ചു

പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവർ.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിനാണ് രോഗം. ദമ്പതികൾ വന്നത് ഫ്രാൻസിൽ നിന്നാണ്. ഇരുവരും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്.

ലോക്ക്‌ഡൗൺ :അവസാന തീവണ്ടിയിൽ തൃശൂരിലെത്തിയ 196 യാത്രക്കാർ നിരീക്ഷണ വിഭാഗത്തിൽ

സമ്പൂർണ്ണ ലോക്ക് ഡൗൺ ഇന്നലെ പ്രഖ്യാപിച്ചതോടെ, അവസാനമായി കേരളത്തിൽ എത്തിയ തീവണ്ടി തൃശ്ശൂരിൽ സർവീസ് അവസാനിപ്പിച്ചു.തുടർന്ന് തീവണ്ടിയിൽ ഉണ്ടായ 196 യാത്രക്കാരെ പ്രത്യേക പരിശോധനകൾക്ക് ശേഷം മുളകുന്നത്തുകാവ്, കിലയിൽ ജില്ലാഭരണകൂടം ഒരുക്കിയിട്ടുള്ള ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

കേരളമാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരത്തിലിറങ്ങി ജനങ്ങൾ

തൃശൂരിലെ പ്രധാന വ്യാപാര കേന്ദ്രമായ ശക്തൻ മാർക്കറ്റിൽ രാവിലെ മുതൽ വൻ തിരക്കായിരുന്നു. പച്ചക്കറി ലോഡുമായി വാഹനങ്ങൾ എത്തിയതോടെ ചന്ത പതിവു പോലെ സജീവം

പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

ടോള്‍പ്ലാസ സന്ദര്‍ശിച്ച ശേഷം താല്‍ക്കാലികമായി ചൊവ്വാഴ്ചത്തേക്ക് മാത്രം ടോള്‍ പിരിവ് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് ഈമാസം 31 വരെ നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു….

തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ

ചാലക്കുടി കൂടപ്പുഴ നിത്യസഹായമാതാ പള്ളി വികാരി ഫാ:പോളി പടയാട്ടിയാണ്‌ അറസ്റ്റിലായത്‌.കുർബാനയിൽ പങ്കെടുത്ത നൂറോളം വിശ്വാസികൾക്ക് എതിരെയും കേസ്.