സമഗ്ര സംസ്ഥാന ഫാം ജേർണലിസം അവാർഡ് എം.എ സുധീർ ബാബുവിന്

തൃശൂർ :- സമഗ്ര ക്ഷീര കർഷക സംഘം സംസ്ഥാന ഫാം ജേർണലിസം പുരസ്ക്കാരത്തിന് തൃശൂരിലെ മണ്ണു പര്യവേക്ഷണ ഓഫീസറും കാർഷിക മാധ്യമ പ്രവർത്തകനുമായ എം.എ സുധീർ ബാബു പട്ടാമ്പി അർഹനായി. പതിനായിരത്തി ഒന്ന് രൂപയും , ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. കഴിഞ്ഞ 28 വർഷമായി കേരളത്തിലെ വിവിധ പത്രമാസികകളിൽ മൂവായിരത്തോളം കാർഷിക ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. വിവിധ ടെലിവിഷൻ ചാനലുകൾ, റേഡിയോ, ഓൺലൈൻ കൃഷി പേജുകൾ വഴിയും, ബോധവത്ക്കരണ ക്ലാസ്സുകൾ, സെമിനാർ എന്നിവ നടത്തിയും കാർഷിക വിജ്ഞാനവ്യാപനം നടത്തിവരുന്നതിനാണ് പുരസ്ക്കാരം. നിരവധി കർഷകരെയും വനിതകളെയും യുവാക്കളെയും വിദ്യാർത്ഥികളെയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാർഷിക … Continue reading സമഗ്ര സംസ്ഥാന ഫാം ജേർണലിസം അവാർഡ് എം.എ സുധീർ ബാബുവിന്

പാചക തൊഴിലാളിയുടെ കുത്തിയിരുപ്പു സമരം : അകാരണമായി ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി.

ആർ.എം.എൽ.പി സ്കൂളിനു മുന്നിൽ കുത്തിയിരിപ്പു സമരവുമായി  ജോലിക്കാരി വേലൂർ : ആർ.എം.എൽ.പി സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജോലിക്കാരി സ്കൂളിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ്കുത്തിയിരിപ്പ് സമരം നടത്തുന്നത്. സ്കൂളിൽ 9 വർഷമായി പാചക തൊഴിലാളിയായിരുന്ന സ്നേഹലത ബേബിയെയാണ്, പിരിച്ചുവിട്ടത്. വേലൂർ മാമ്പള്ളത്ത് പരേതനായ ദേവദാസിന്റെ ഭാര്യയായ ബേബി പിരിച്ചുവിട്ടതിൽ കടുത്ത മാനസിക പീഢനങ്ങൾ അനുഭവിച്ചതായി ജില്ലാ ലേബർ ഓഫീസർ മുമ്പാകെ സമർപ്പിച്ച പരാതിയിൽ പറയുന്നു. അടിസ്ഥാന രഹിതമായ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണുണ്ടായതെന്നും, ജോലിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.രണ്ട് മക്കളുള്ള വിധവയായ … Continue reading പാചക തൊഴിലാളിയുടെ കുത്തിയിരുപ്പു സമരം : അകാരണമായി ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി.

തിരൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം

തൃശ്ശൂർ :  തിരൂരിൽ ജ്വല്ലറിയുടെ ഷട്ടറിന്റെ ലോക്ക് തകർത്ത് മോഷണം. വെള്ളിയാഭരണങ്ങൾ കവർന്നു. കോലഴി പഞ്ചായത്തിൽ തിരൂർ സർവീസ് സഹരണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ചേറ്റുപുഴ സ്വദേശി പൊറത്തൂക്കാരൻ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ജോസ് ജ്വല്ലറിയിലാണ് മോഷണം നടന്നത് .  700 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു.  സ്വർണ്ണാഭരണങ്ങളെല്ലാം ലോക്കറിനുള്ളിലായതിനാൽ നഷ്ടപ്പെട്ടില്ലെന്ന് കടയുടമ പറഞ്ഞു.  ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. വിയ്യൂർ എസ്.ഐ വി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദൻ കെ.എസ് … Continue reading തിരൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം

പിണറായി വിജയനാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ മാർഗദർശി ; വി എം സുധീരൻ

തൃശ്ശൂർ : പിണറായി വിജയനാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ മാർഗദർശിയെന്ന് മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ചത് മോദിക്ക് ആയുധം നൽകുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്തത് പിണറായിയുടെ ഇരട്ടത്താപ്പിന്റെ തെളിവാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി. തൃശൂരിൽ കെ.പി.എസ്.ടി എ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Continue reading പിണറായി വിജയനാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ മാർഗദർശി ; വി എം സുധീരൻ

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലർത്തണം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും തപസൂചിക ഉയർത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കുക.* പൊതുജനങ്ങൾ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ … Continue reading സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലർത്തണം

ജില്ലാ കളക്ടറുടെ പ്രത്യേകപരാതിപരിഹാര അദാലത്ത് 20 മുതൽ

പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി മാസത്തിൽ എല്ലാ താലൂക്കുകളിലും ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക പരാതിപരിഹാര അദാലത്ത് നടത്തുന്നു. എല്ലാ വകുപ്പുകളുടെയും പരാതികളും അദാലത്തിൽ സ്വീകരിക്കും. ഇതിലേക്ക് ഫെബ്രുവരി എട്ടു മുതൽ 13 വരെ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. അദാലത്ത് ദിവസം നേരിട്ടും അപേക്ഷ സ്വീകരിക്കും. ഓരോ താലൂക്കിലും അദാലത്ത് നടത്തുന്ന ദിവസവും സ്ഥലവും യഥാക്രമത്തിൽ. തൃശൂർ-ഫെബ്രുവരി 20 രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി വരെ-ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയം, തലപ്പിളളി-ഫെബ്രുവരി 20 ഉച്ച രണ്ട് മുതൽ വൈകീട്ട് … Continue reading ജില്ലാ കളക്ടറുടെ പ്രത്യേകപരാതിപരിഹാര അദാലത്ത് 20 മുതൽ

കൊറോണ പ്രതിരോധം കളക്ടറേറ്റ് കൺട്രോൾ റൂം

കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലാകെ 22 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുളളത്. പുതുതായി 2 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഒന്നും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒന്നും മെഡിക്കൽ കോളേജിൽ 12 ഉം ജനറൽ ആശുപത്രിയിൽ 8 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 229 ആണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് 8 പേരെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും 2 പേരെ ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 2 സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 75 സാമ്പിളുകളാണ് പരിശോധനയ്ക്ക് … Continue reading കൊറോണ പ്രതിരോധം കളക്ടറേറ്റ് കൺട്രോൾ റൂം