വേലൂരിൽ വൃദ്ധയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത്തി.

തൃശ്ശൂർ : വേലൂർ പുലിയന്നൂരിൽ വൃദ്ധയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി . പുലിയന്നൂർ വിളക്കത്തല മാധവൻ നായർ ഭാര്യ കമലാക്ഷിയമ്മ (84) യാണ് മരണമടഞ്ഞത് . രാവിലെ 6.00 മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്.കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തൃശ്ശൂർ നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാവുന്ന തടസ്സങ്ങൾ ജൂൺ 10-നകം നീക്കണമെന്ന് ഹൈക്കോടതി

അടിയന്തര നടപടി ആവശ്യപ്പെട്ട് ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്തും മ്യൂസിയം ക്രോസ് ലെയിൻ റസിഡൻറ്സ്‌ അസോസിയേഷനുവേണ്ടി ജി. വിനോദും ജോയ് ബാസ്റ്റിനും നൽകിയ ഹർജിയിലാണ് ഉത്തരവ്.

തൃശ്ശൂർ കോലഴി പഞ്ചായത്ത് നടത്തിയ അതിഥി തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് വിതരണം കോവിഡ് ചട്ടങ്ങളുടെ പരസ്യമായ നിയമ ലംഘനമായി

കോലഴി പഞ്ചായത്ത് നടത്തിയ അതിഥി തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് വിതരണം കോവിഡ് ചട്ടങ്ങളുടെ പരസ്യമായ നിയമ ലംഘനമായി.സാമൂഹിക അകലവും മാസ്കുമില്ലാതെയാണ് 600ഓളം അതിഥി തൊഴിലാളികൾ പഞ്ചായത്തിൽ തടിച്ചുകൂടിയത്.

ക്വറന്റയ്ൻ സെന്ററിലെ നോമ്പ് തുറയിൽ മാതൃകയായി തലക്കോട്ടുകര മഹല്ല് നിവാസികൾ

ക്വറന്റയ്ൻ സെന്ററിലെ പ്രവാസികൾക്ക് ക്യാമ്പ് തുടങ്ങിയത് മുതൽ റമദാൻ വ്രതം എടുത്തവർക്ക് എല്ലാ ദിവസവും നോമ്പ് തുറക്കാൻ ആവശ്യമായ ഫ്രൂട്ട്സും ഭക്ഷണവും എത്തിച്ച് മാതൃക കാട്ടുകയാണ് തലക്കോട്ടുകര യിലെ മഹല്ല് നിവാസികൾ

മാധ്യമ പ്രവർത്തകയെ അപകീർത്തിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

എരുമപ്പെട്ടി : മാധ്യമ പ്രവർത്തകയായ പ്രിയ എളവള്ളിമഠത്തിനെ അപമാനിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കുട്ടഞ്ചേരി കൊണ്ടത്തൊടി വീട്ടിൽ അജിത്ത് ശിവരാമനെയാണ് എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ.ഭൂപേഷ് അറസ്റ്റ് ചെയ്തത്. പാഴിയോട്ട്മുറി കുടക്കുഴി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണവും അരാധനയും നടത്തിയിരുന്നു.ഇതിനെതിരെ പൂജാരി ഉൾപ്പടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും , ബി.ജെ.പി നേതാവുൾപ്പടെ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ നാല് പേരെ…

അതിഥി തൊഴിലാളികളെയും കൊണ്ട് തൃശ്ശൂരിൽ നിന്നും രണ്ടാമത്തെ ട്രെയിൻ പുറപ്പെട്ടു

1140 പേരാണ് പ്രത്യേക ട്രെയിനിൽ ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. തൃശൂർ കോർപ്പറേഷനുളളിലെ ക്യാമ്പുകളിൽ നിന്നും 397 പേരും, വിവിധ നഗരസഭകളിൽ നിന്ന് 159 പേരും പഞ്ചായത്തുകളിൽ നിന്ന് 584 പേരുമുൾപ്പെട്ട സംഘമാണ്