റീബൂട്ട് കേരള ഹാക്കത്തോൺ 2020

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അസാപ്പ് വിദ്യാർത്ഥികൾക്കായി കേരളത്തിലെ ഏറ്റവും വലിയ ഹേക്കത്തോൺ മത്സരം ‘റീബൂട്ട് കേരള ഹാക്കത്തോൺ 2020’ സംഘടിപ്പിക്കുന്നു. ദൈന്യംദിന ജീവിതത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നൂതന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ സ്വയം പ്രശ്‌ന പരിഹാരത്തിനുള്ള മാനസികനില ആളുകളിൽ ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.രണ്ട് ഘട്ടങ്ങളായാണ് ഹാക്കത്തോൺ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ പ്രാദേശിക തലത്തിൽ പരമ്പരയായി പത്തു ഹാക്കത്തോൺ മത്സരങ്ങൾ നടത്തും. ഓരോന്നും സർക്കാരിന്റെ വിവിധ വകുപ്പുകളിലെ പ്രശ്‌നങ്ങൾ കണ്ടെത്തിയാണ് നടത്തുക….

പാസ്‌പോർട്ട് സേവാ കേന്ദ്രംശനിയാഴ്ച പ്രവർത്തിക്കും

പാസ്‌പോർട്ട് മേളയോടനുബന്ധിച്ച് തൃശൂർ പാസ്‌പോർട്ട് സേവാ കേന്ദ്രം ഫെബ്രുവരി 15 ശനിയാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് അധികൃതർ അറിയിച്ചു. ഓൺലൈനായി മുൻകൂർ സന്ദർശന സമയം അനുവദിച്ചിട്ടുള്ള അപേക്ഷകൾ പരിഗണിക്കും. ഓൺലൈൻ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.passportindia.gov.in എന്ന വെബ്‌സൈറ്റോ mPassport Seva ആപ്പോ സന്ദർശിക്കുക. ഫോൺ: 9447731152.

സമഗ്ര സംസ്ഥാന ഫാം ജേർണലിസം അവാർഡ് എം.എ സുധീർ ബാബുവിന്

തൃശൂർ :- സമഗ്ര ക്ഷീര കർഷക സംഘം സംസ്ഥാന ഫാം ജേർണലിസം പുരസ്ക്കാരത്തിന് തൃശൂരിലെ മണ്ണു പര്യവേക്ഷണ ഓഫീസറും കാർഷിക മാധ്യമ പ്രവർത്തകനുമായ എം.എ സുധീർ ബാബു പട്ടാമ്പി അർഹനായി. പതിനായിരത്തി ഒന്ന് രൂപയും , ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. കഴിഞ്ഞ 28 വർഷമായി കേരളത്തിലെ വിവിധ പത്രമാസികകളിൽ മൂവായിരത്തോളം കാർഷിക ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. വിവിധ ടെലിവിഷൻ ചാനലുകൾ, റേഡിയോ, ഓൺലൈൻ കൃഷി പേജുകൾ വഴിയും, ബോധവത്ക്കരണ ക്ലാസ്സുകൾ, സെമിനാർ എന്നിവ നടത്തിയും കാർഷിക വിജ്ഞാനവ്യാപനം…

പാചക തൊഴിലാളിയുടെ കുത്തിയിരുപ്പു സമരം : അകാരണമായി ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി.

ആർ.എം.എൽ.പി സ്കൂളിനു മുന്നിൽ കുത്തിയിരിപ്പു സമരവുമായി  ജോലിക്കാരി വേലൂർ : ആർ.എം.എൽ.പി സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജോലിക്കാരി സ്കൂളിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ്കുത്തിയിരിപ്പ് സമരം നടത്തുന്നത്. സ്കൂളിൽ 9 വർഷമായി പാചക തൊഴിലാളിയായിരുന്ന സ്നേഹലത ബേബിയെയാണ്, പിരിച്ചുവിട്ടത്. വേലൂർ മാമ്പള്ളത്ത് പരേതനായ ദേവദാസിന്റെ ഭാര്യയായ ബേബി പിരിച്ചുവിട്ടതിൽ കടുത്ത മാനസിക പീഢനങ്ങൾ അനുഭവിച്ചതായി ജില്ലാ ലേബർ ഓഫീസർ മുമ്പാകെ സമർപ്പിച്ച പരാതിയിൽ പറയുന്നു. അടിസ്ഥാന രഹിതമായ…

തിരൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം

തൃശ്ശൂർ :  തിരൂരിൽ ജ്വല്ലറിയുടെ ഷട്ടറിന്റെ ലോക്ക് തകർത്ത് മോഷണം. വെള്ളിയാഭരണങ്ങൾ കവർന്നു. കോലഴി പഞ്ചായത്തിൽ തിരൂർ സർവീസ് സഹരണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ചേറ്റുപുഴ സ്വദേശി പൊറത്തൂക്കാരൻ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ജോസ് ജ്വല്ലറിയിലാണ് മോഷണം നടന്നത് .  700 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു.  സ്വർണ്ണാഭരണങ്ങളെല്ലാം ലോക്കറിനുള്ളിലായതിനാൽ നഷ്ടപ്പെട്ടില്ലെന്ന് കടയുടമ പറഞ്ഞു.  ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. വിയ്യൂർ…

പിണറായി വിജയനാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ മാർഗദർശി ; വി എം സുധീരൻ

തൃശ്ശൂർ : പിണറായി വിജയനാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ മാർഗദർശിയെന്ന് മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ചത് മോദിക്ക് ആയുധം നൽകുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്തത് പിണറായിയുടെ ഇരട്ടത്താപ്പിന്റെ തെളിവാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി. തൃശൂരിൽ കെ.പി.എസ്.ടി എ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലർത്തണം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും തപസൂചിക ഉയർത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി ഇനി…