വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ സ്കോളർഷിപ്പ് എൻഡോവ്മെന്റ് വിതരണം ഈ മാസം 25 ന്

വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ സ്കോളർഷിപ്പ് എൻഡോവ്മെന്റ് വിതരണം ഈ മാസം 25 ന് വേലൂർ :തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ 2019 -2020 അക്കാദമിക് വർഷത്തിലെ സ്കോളർഷിപ്പ്- എൻഡോവ്‌മെന്റ് വിതരണം സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചക്ക് 4 മണിമുതൽ നടക്കും .കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ ആയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത് .സരോജിനി ദാമോദർ ഫൗണ്ടേഷൻ സ്ഥാപക ശ്രീമതി കുമാരി ഷിബുലാൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും .വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ…

യുവജന പ്രതിഷേധം സംഘടിപ്പിച്ചു

DYFl സംസ്ഥാനത്തെ കാൽ ലക്ഷത്തോളം വരുന്ന യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നയുവജന പ്രതിഷേധംDYFI എയ്യാൽ വായനശാല യൂണിറ്റിലും സംഘടിപ്പിച്ചു .DYFl പന്നിത്തടം മേഖലാ ട്രഷറർ കെ.വി ഗിൽസൻ ,CPI(M) എയ്യാൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി E. R ഹരിദാസ് , യുണിറ്റ് കമ്മറ്റി അംഗങ്ങളായ A.M ധീരജ് , മിഥുൻ എയ്യാൽ എന്നിവർ സംസാരിച്ചു….

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനമായ സെപ്തംബര്‍ 23ന് കാലത്തു പന്നിത്തടം ലോക്കൽ കമ്മറ്റിയുടെ കീഴിൽ 28 കേന്ദ്രങ്ങളിൽ അനുസ്മരണം സംഘടിപ്പിച്ചു

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനമായ സെപ്തംബര്‍ 23ന് കാലത്തു പന്നിത്തടം ലോക്കൽ കമ്മറ്റിയുടെ കീഴിൽ 28 കേന്ദ്രങ്ങളിൽ അനുസ്മരണം സംഘടിപ്പിച്ചു. ബ്രാഞ്ച് സെക്രെട്ടറിമാരുടെയും ലോക്കൽ കമ്മറ്റി മെമ്പർമാരുടെയും നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത് . പന്നിത്തടം സെന്ററിൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.ഡി. ബാഹുലേയൻ അനുസ്‌മരണം ഉത്ഘാടനം ചെയ്തു . ലോക്കൽ കമ്മറ്റി അംഗങ്ങളായ ഫ്രാൻസിസ് കൊള്ളന്നൂർ , അഡ്വ കെ എം നൗഷാദ് എന്നിവർ സംസാരിച്ചു. കെ.കെ മണി , ജയകൃഷ്ണൻ , ശങ്കരനാരായണൻ ,…

കടങ്ങോട് പഞ്ചായത്തിലെ 2-ാം വാർഡ് പൂർണമായും അണുനശീകരണം നടത്തി KSU ലക്ഷം വീട് നെല്ലിക്കുന്ന് യൂണിറ്റ്

* വേലൂർ: കൊറോണ വ്യാപകമായി വ്യാപിച്ച രണ്ടാം വാർഡ് KSU വിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ആളെ വച്ച് അണുനശീകരണo നടത്തി. അണുനശീകരണ പ്രവർത്തനം KSU മലപുറം ജില്ലാ സെക്രട്ടറി കണൻ നമ്പ്യാർ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാർ സംയുക്തമായി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി കുന്നംകുളം വർക്കിങ്ങ് പ്രസിഡന്റ് റഫിഖ് ഐനി കുന്നത്ത് ആശംസ നേർന്ന് സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് റുമൈസിന്റെ നേതൃത്വത്തിൽ മറ്റു ഭാരവാഹികളായ ഇജാസ്…

ഓൺലൈൻ ഓണാഘോഷത്തിന് സമാപനം കുറിച്ചു

ഒരു ഓൺലൈൻ ഓണാഘോഷം 2020 * മരത്തംക്കോട് ഓരോ പൂവിലും, ഓരോ തളിരിലും വസന്തം വിടർത്തിക്കൊണ്ട് ജാതി, മതഭേതമന്യേ വളരെ വ്യത്യസ്തമാർന്ന കലാപരിപാടികൾ സംഘടിപ്പിച്ച് ഈ പൊന്നോണത്തെ വർണ്ണാഭമാക്കിക്കൊണ്ട് DCopzകിടങ്ങൂർ. കോവിഡ് എന്ന മഹാവിഭത്തിനെ ആഭിമുഖികരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടു കൂടി DCOPZ ARTS& SPORTS CLUB കിടങ്ങൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷത്തിന് സമാപനം കുറിച്ചു.അത്തം മുതൽ തിരുവോണം വരെ കുട്ടികൾ ഓൺലൈൻ മാധ്യമങ്ങൾ വഴി നൽകിയ കലാസൃഷ്ടികൾ…

എൻ .വൈ .സി കുന്നംകുളം ബ്ലോക്കിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി . എൻ .സി .പി യുടെ യുവജന വിഭാഗമായ എൻ .വൈ .സി കുന്നംകുളം ബ്ലോക്കിന്റെ നേതൃത്വത്തിൽ വേലൂർ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി

എൻ .വൈ .സി കുന്നംകുളം ബ്ലോക്കിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി .എൻ .സി .പി യുടെ യുവജന വിഭാഗമായ എൻ .വൈ .സി കുന്നംകുളം ബ്ലോക്കിന്റെ നേതൃത്വത്തിൽ വേലൂർ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി .കോവിഡ് 19 പശ്ചാത്തലത്തിൽ വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം 2 വർഷം വരെ നീട്ടുക ,പലിശയും പിഴ പലിശയും ഒഴിവാക്കുക ,സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നയം തിരുത്തുക എന്നതായിരുന്നു ധർണ്ണ യുടെ ഉദ്ദേശ്യം .എൻ .വൈ .സി ജില്ലാ സെക്രെട്ടറി…

യുവത്വം കൃഷിയിലേക്ക്.

യുവത്വം കൃഷിയിലേക്ക്കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ തൃശ്ശൂരിന്റെ നിർദ്ദേശപ്രകാരം കൃഷി വിജയകരമായി നടപ്പിലാക്കി കാർഷിക മത്സരത്തിൽ പങ്കെടുത്ത യൂത്ത് കോർഡിനേറ്റർമാരുടെ അവാർഡ് പ്രഖ്യാപിച്ചു.ജില്ലയിലെ മികച്ച കർഷക യൂത്ത് കോഓർഡിനേറ്റർ കടങ്ങോട് ഗ്രാമപഞ്ചായത്ത് യൂത്ത് കോഓർഡിനേറ്റർ അനുഷ്.സി.മോഹനെ തിരഞ്ഞെടുത്തു.വിജയിക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും കടങ്ങോട് ഗ്രാമ പഞ്ചായത്തിന്റെയും അഭിനന്ദനങ്ങൾ അറിയിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ പറഞ്ഞു.

വേലൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി.

വേലൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി ,വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷേർളി ദിലീപ് കുമാർ, ക്ഷേമകാര്യ സ്റ്റാൻറിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ടി.ആർ.ഷോബി., വാർഡ് മെമ്പർ പ്രശാന്ത് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു

വേലൂർ മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷം നടത്തി.

വേലൂർ മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ഇല്ലം നിറ ആഘോഷം നടത്തി.ക്ഷേത്രനടയിൽ എത്തിച്ച കതിർ കറ്റകൾ മേൽശാന്തി തലയിലേറ്റി ക്ഷേത്ര കവാടത്തിലെത്തിച്ചു. തുടർന്ന് ശംഖ് വിളിച്ച് വിളക്ക് തെളിയിച്ച് തീർത്ഥം തളിച്ച് പൂജിച്ച്  കതിർ കറ്റകൾ ക്ഷേത്രത്തിനകത്ത് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റി നേതൃത്വം നല്കി.