വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ സ്കോളർഷിപ്പ് എൻഡോവ്മെന്റ് വിതരണം ഈ മാസം 25 ന്

വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ സ്കോളർഷിപ്പ് എൻഡോവ്മെന്റ് വിതരണം ഈ മാസം 25 ന്

വേലൂർ :തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ 2019 -2020 അക്കാദമിക് വർഷത്തിലെ സ്കോളർഷിപ്പ്- എൻഡോവ്‌മെന്റ് വിതരണം സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചക്ക് 4 മണിമുതൽ നടക്കും .കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ ആയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത് .സരോജിനി ദാമോദർ ഫൗണ്ടേഷൻ സ്ഥാപക ശ്രീമതി കുമാരി ഷിബുലാൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും .വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ സന്തോഷ് പ്രസന്നൻ ചടങ്ങിൽ അധ്യക്ഷനാകും .എല്ലാ വർഷങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കും വിവിധ ബ്രാഞ്ചുകളിൽ മികച്ച വിജയം നേടിയവർക്കും വിദ്യ ഇന്റർനാഷ്ണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ യഥാക്രമം സ്കോളർഷിപ്പ് ,എൻഡോവ്മെന്റ് എന്നിവ നൽകിവരുന്നു .ഈ ഉദ്യമത്തിൽ വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളും കോളേജിലെ അധ്യാപകരും പൂർവവിദ്യാർത്ഥികളും പിടിഎയും സഹകരിക്കുന്നു .ഈ അധ്യയന വർഷം മൊത്തം 357 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത് കൂടാതെ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികൾക്ക് 34 എൻഡോവ്മെന്റ്കളും നൽകുന്നു . നാഷണൽ സർവീസ് സ്കീം ദേശീയ അവാർഡ് ജേതാവ് ശ്രീ ശ്രീഹരി എ എo നെ ചടങ്ങിൽ ആദരിക്കും .കഴിഞ്ഞ 17 വർഷങ്ങളായി 3587 വിദ്യാർത്ഥികൾക്ക് 40 കോടി രൂപയോളം ആണ് സ്കോളർഷിപ്പ് ആയി നൽകിയത് .സ്കോളർഷിപ്പ് അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ ആയി ചടങ്ങിൽ പങ്കെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതായി പ്രിൻസിപ്പാൾ ഡോ സി ബി സജി ,പ്രോഗ്രാം കൺവീനർ ഡോ രമണി ഭായി എന്നിവർ പറഞ്ഞു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s