ഓൺലൈൻ ഓണാഘോഷത്തിന് സമാപനം കുറിച്ചു

ഒരു ഓൺലൈൻ ഓണാഘോഷം 2020 *

മരത്തംക്കോട് ഓരോ പൂവിലും, ഓരോ തളിരിലും വസന്തം വിടർത്തിക്കൊണ്ട് ജാതി, മതഭേതമന്യേ വളരെ വ്യത്യസ്തമാർന്ന കലാപരിപാടികൾ സംഘടിപ്പിച്ച് ഈ പൊന്നോണത്തെ വർണ്ണാഭമാക്കിക്കൊണ്ട് DCopzകിടങ്ങൂർ. കോവിഡ് എന്ന മഹാവിഭത്തിനെ ആഭിമുഖികരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടു കൂടി DCOPZ ARTS& SPORTS CLUB കിടങ്ങൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷത്തിന് സമാപനം കുറിച്ചു.
അത്തം മുതൽ തിരുവോണം വരെ കുട്ടികൾ ഓൺലൈൻ മാധ്യമങ്ങൾ വഴി നൽകിയ കലാസൃഷ്ടികൾ  എല്ലാ ദിവസവും വൈകീട്ട് സോഷ്യൽമീഡിയ വഴി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഈപരിപാടി മുന്നോട്ടു പോയത്. വ്യത്യസ്തമായ ഈ പരിപാടിക്ക് ജനമനസ്സുകളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.ഈ കൊറോണ മഹാമാരിയിൽ നാടിൻ്റെ ഉണർവിനും, പുത്തൻസർഗ്ഗാത്മക കലാസൃഷ്ടികളുടെ പിറവികൾക്കും വേണ്ടി ഈ ഓണാക്കാലത്തെ വ്യത്യസ്തമാക്കിക്കൊണ്ട് DCOPZ arts&sports club കിടങ്ങൂർ സംഘടിപ്പിച്ച “ഒരു ഓൺലൈൻ ഓണാഘോഷത്തിൻ്റെ ” ഫലപ്രഖ്യാപനമാണിത്.നിരവധി കഴിവുകളുള്ള കുട്ടികളെ ജനഹൃദങ്ങളിലേക്ക് എത്തിക്കാൻ ക്ലബ്ബിന് ഇതിലൂടെ കഴിഞ്ഞു എന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു . എല്ലാ കലാപരിപാടികളും ഒന്നിനൊന്നു മികച്ചതായിരുന്നു.അതു പോലെതന്നെ നാട്ടിൽ ഒതുങ്ങേണ്ട ഈപരിപാടി വിവിധ ജില്ലകളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തതോടെ വലിയ രീതിയിൽ ജനപ്രീതി നേടി. അതുക്കൊണ്ട് തന്നെ ഇനിയും ഇത്തരത്തിലുള്ള മാതൃകാപരമായ പരിപാടികൾ സങ്കടിപ്പിക്കുമെന്നും അറിയിച്ചു .മത്സര വിജയികൾക്കുള്ള സമ്മാനദാനം കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ മണി നിർവ്വഹിച്ചു. ക്ലബ്ബ് ഭാരവാഹികളായ അംഗങ്ങളും, ക്ലബ്ബ് സെക്രട്ടറി ജിതിൽ, വൈറസ് പ്രസിഡൻ്റ് ഹരികൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി വിഷ്ണു കിടങ്ങൂരും മത്സരാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.ഒന്നാം സ്ഥാനം:EVANIA(malu.)(thiruthiparamb),രണ്ടാം സ്ഥാനം:MINA NAZMIN(കിടങ്ങൂർ),മൂന്നാം സ്ഥാനം: സേതുലക്ഷ്മി ഗിരീഷ് (കിടങ്ങൂർ) എന്നിവർ അർഹരായി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s