ലോക്ക് ഡൗൺ കാലത്തെ കൃഷിയിൽ, വീട്ടുവളപ്പിൽ വിളഞ്ഞ ഭീമൻ പടവലങ്ങ കാഴ്ചക്കാരിൽ കൗതുകം വർദ്ധിപ്പിക്കുന്നു .

ലോക്ക് ഡൗൺ കാലത്തെ കൃഷിയിൽ, വീട്ടുവളപ്പിൽ വിളഞ്ഞ ഭീമൻ പടവലങ്ങ കാഴ്ചക്കാരിൽ കൗതുകം വർദ്ധിപ്പിക്കുന്നു .

ഏഴടി ആറ് ഇഞ്ച് നീളം കഴിഞ്ഞിട്ടും വളർച്ച നിൽക്കാത്ത ഭീമൻ പടവലങ്ങയാണ് കാഴ്ചക്കാരിൽ കൗതുകം വർദ്ധിപ്പിക്കുന്നത്. വെള്ളാറ്റഞ്ഞൂർ സെന്ററിലെ ഹോട്ടൽ ഉടമയായ കിഴക്കേടത്ത് കൃഷ്ണൻ എന്ന കുഞ്ഞുകുട്ടന്റെ പുരയിടത്തിലെ കൃഷിത്തോട്ടത്തിലാണ് ഈ ഭീമൻ പടവലങ്ങ വിളഞ്ഞത്. കോവിഡ് കാലത്തെ ലോക്ക് ഡൗണിനിടയിൽ, വേലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റോറിൽ നിന്നും വാങ്ങിയ വിത്താണ് ഇത്തരത്തിൽ അഭൂതപൂർവ്വമായ വളർച്ച ഉണ്ടായത്. നാഗപടവലം എന്ന അപൂർവ്വ ഇനത്തിന് ചായില അവശിഷ്ടവും, വെണ്ണീറും മാത്രമാണ് വളമായി നൽകുന്നതെന്ന് കുഞ്ഞുകുട്ടൻ പറഞ്ഞു. പടവലങ്ങയുടെ കാര്യത്തിൽ ഗിന്നസ്സ് റെക്കോർഡ് മറികടക്കാൻ ആറ് ഇഞ്ച് കൂടി വളരേണ്ടതുണ്ട്. ഇതിനായി വീടിന്റെ സൺ ഷെയ്ഡിൽ നിന്നും വളർന്ന് മണ്ണിൽ തട്ടിയ പടവലങ്ങയുടെ തുടർവളർച്ചക്കായി ഭൂമി കുഴിച്ച് സ്ഥലം ഒരുക്കാനുള്ള തെയ്യാറെടുപ്പിലാണ് കുഞ്ഞുകുട്ടൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s