ക്വറന്റയ്ൻ സെന്ററിലെ നോമ്പ് തുറയിൽ മാതൃകയായി തലക്കോട്ടുകര മഹല്ല് നിവാസികൾ

തൃശ്ശൂർ : കുന്നംകുളം നിയോജക മണ്ഡലത്തിലെ വേലൂർ ഗ്രാമപഞ്ചായത്ത് ഭരണസമതിയുടെ കീഴിലുള്ള വിദ്യാ കോളേജ് ലെ ക്വറന്റയ്ൻ സെന്ററിലെ പ്രവാസികൾക്ക് ക്യാമ്പ് തുടങ്ങിയത് മുതൽ റമദാൻ വ്രതം എടുത്തവർക്ക് എല്ലാ ദിവസവും നോമ്പ് തുറക്കാൻ ആവശ്യമായ ഫ്രൂട്ട്സും ഭക്ഷണവും എത്തിച്ച് മാതൃക കാട്ടുകയാണ് തലക്കോട്ടുകര യിലെ മഹല്ല് നിവാസികൾ.പ്രവാസജീവിതത്തിൽ ഓണം വിഷു ക്രിസ്മസ് പെരുന്നാൾ ഇവയെല്ലാം ബാച്ചിലർ ജീവിതത്തിലായാലും ഫാമിലി ജീവിതത്തിലായാലും ജാതി മത ഭേദമന്യേ എല്ലാവരും. ഒത്തൊരുമിച്ച് ആണ് ആഘോഷിക്കുന്നത് പ്രത്യേകിച്ചും പ്രവാസിലോകത്ത് ആ ഒരു ഓർമ്മ പുതുക്കുന്നതിന് വിദ്യാ കോളേജ് ക്വറന്റയ്നിൽ ഉള്ള എല്ലാ പ്രവാസികൾക്കും പ്രവർത്തകർക്കും പെരുന്നാൾ ദിനമായ ഇന്ന് തലക്കോട്ടുകര മഹല്ല് കമ്മറ്റി സ്വാദിഷ്ഠമായ ദം ബിരിയാണി നൽകി മാതൃക കാട്ടി മഹാമാരിയിൽ ലോകം പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ പള്ളികളിൽ പെരുന്നാൾ നിസ്ക്കാരം ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ ചെറിയ പെരുന്നാൾ ആർഭാടങ്ങളില്ലാതെ ആഘോഷങ്ങളില്ലാതെ വേദനിക്കുന്ന ഹൃദയവുമായി ലോകം പൊട്ടി കരയുമ്പോൾ മനുഷ്യരാശിക്ക് സമാധാനം നൽകുന്നതാകട്ടെ ഈ “ഈദ് മുബാറക് ” എന്ന് മഹല്ല് കമ്മറ്റി അറിയിച്ചു ബിരിയാണി വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ : അബ്‌ദുൾ റഷീദ് ഏറ്റുവാങ്ങി മഹല്ല് കമ്മറ്റി സെക്രട്ടറി അബൂബക്കർ ടി. എം, അബ്ദുൾറസാക്ക് വി.പി, ഷാഹുൽ ഹമീദ്. കെ. എം സലീം കെ. എ, മുത്തുണ്ണി ടി. എം, ഷനോജ് വി. എം, സിദ്ധിക്ക് എം. കെ, ഷാമിൽ വി. എ എന്നിവർ പങ്കെടുത്തു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s