തൃശ്ശൂർ നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാവുന്ന തടസ്സങ്ങൾ ജൂൺ 10-നകം നീക്കണമെന്ന് ഹൈക്കോടതി

തൃശ്ശൂർ നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാവുന്ന തടസ്സങ്ങൾ ജൂൺ 10-നകം നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അടിയന്തര നടപടി ആവശ്യപ്പെട്ട് ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്തും മ്യൂസിയം ക്രോസ് ലെയിൻ റസിഡൻറ്സ്‌ അസോസിയേഷനുവേണ്ടി ജി. വിനോദും ജോയ് ബാസ്റ്റിനും നൽകിയ ഹർജിയിലാണ് ഉത്തരവ്.വെള്ളക്കെട്ട് ഒഴിവാക്കാൻ കുണ്ടുവാറ അടക്കമുള്ള തോടുകൾ വൃത്തിയാക്കുക,ഏനാമാവ് റെഗുലേറ്ററിെൻറ ഷട്ടറുകളുടെ ചോർച്ച മാറ്റുക, വളയംകെട്ട് പൊട്ടിച്ച് വിടുക തുടങ്ങിയവ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.ജില്ലാ കളക്ടർ, ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനിയർ, തൃശ്ശൂർ കോർപ്പറേഷൻ എന്നിവർ ജൂൺ 10-നുള്ളിൽ പരിഹാരം കാണണമെന്നാണ് ഹൈക്കോടതി നിർദേശം. ദുരന്ത നിവാരണ കമ്മിറ്റി ഇതുവരെയും രൂപവത്കരിച്ചിട്ടില്ലെങ്കിൽ അടിയന്തരമായി രൂപവത്‌കരിച്ച് തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും നിർദേശിച്ചു. ജൂൺ 10-നകം പ്രവൃത്തികൾ പൂർത്തികരിക്കുമെന്ന് ഉറപ്പ് വരുത്താനും സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി കളക്ടർക്ക് നിർദേശം നൽകി.ഇക്കാര്യത്തിൽ നടപടി ഉറപ്പാക്കണമെന്ന് വാട്ടർ റിസോഴ്സ് വകുപ്പ് സെക്രട്ടറിയോടും നിർദേശിച്ചു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s