മാധ്യമ പ്രവർത്തകയെ അപകീർത്തിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

എരുമപ്പെട്ടി : മാധ്യമ പ്രവർത്തകയായ പ്രിയ എളവള്ളിമഠത്തിനെ അപമാനിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കുട്ടഞ്ചേരി കൊണ്ടത്തൊടി വീട്ടിൽ അജിത്ത് ശിവരാമനെയാണ് എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ.ഭൂപേഷ് അറസ്റ്റ് ചെയ്തത്. പാഴിയോട്ട്മുറി കുടക്കുഴി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണവും അരാധനയും നടത്തിയിരുന്നു.ഇതിനെതിരെ പൂജാരി ഉൾപ്പടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും , ബി.ജെ.പി നേതാവുൾപ്പടെ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ നാല് പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ഈ വാർത്ത പ്രിയ ബ്യൂറോ ചീഫായുള്ള ഏഷ്യാനെറ്റ് ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ വന്നിരുന്നു. പ്രിയയുടെ തറവാടിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.വാർത്തയ്ക്ക് പുറകിൽ പ്രിയയും കുടുംബവുമാണെന്ന് ആരോപിച്ചാണ് ഫെയ്സി ബുക്കിൽ പ്രിയയേയും കുടുംബത്തേയും അപമാനിക്കുന്നതരത്തിൽ പ്രചരണമുണ്ടായത്. അജിത്ത് ശിവരാമൻ്റെ പോസ്റ്റിന് കീഴിൽ സ്ത്രീത്വത്തെ അപമാനിച്ച് കൊണ്ടുള്ള നിരവധി കമൻ്റുകളാണ് വന്നിരുന്നത്. ഇസ്ലാമത വിഭാഗത്തിൽപെട്ട ഭർത്താവിൻ്റെ നിർദേശപ്രകാരമാണ് ക്ഷേത്രത്തെ കളങ്കപ്പെടുത്തിയതെ തരത്തിൽ പ്രചരണം നടത്തി വർഗീയമായി പ്രശ്നങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ടെന്നും പ്രിയ പരാതിയിൽ പറയുന്നു. കേസിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s