തൃശ്ശൂരിൽ ‘ആമവാറ്റ്’ നിർമ്മിച്ചയാൾ പിടിയിൽ

തൃശൂർ : നെൻമണിക്കരയിലാണ് ആമകളെ ഉപയോഗിച്ച് ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ ഒരാൾ അറസ്റ്റിലായത്.കോവിഡ്19 പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചിട്ടിരിക്കുന്നതിനാൽ പലയിടങ്ങളിലും എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ വാറ്റ് പിടികൂടിയിരുന്നു.ജില്ലയിൽ വൻ തോതിൽ വാറ്റുചാരായം ഉത്പാദനം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

മദ്യലഭ്യത കുറയുന്ന സാഹചര്യങ്ങളിൽ പൊതുവെ വ്യാജ വാറ്റ് സംഘങ്ങൾ സജീവമാകാറുണ്ട്.എന്നാൽ
പാമ്പ്, തവള, തേരട്ട, പഴുതാര എന്നീ ജീവികളെ ഉപയോഗിച്ചുള്ള വാറ്റ് പിടികൂടി പരിചയിച്ച എക്സൈസ് ഉദ്യോഗസ്ഥർ വാറ്റാൻ ആമയെ ഉപയോഗിക്കുന്നത് ആദ്യമായാണ് കണ്ടുപിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ-ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘങ്ങൾ സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റ് കണ്ടെത്തിയത്. നെൻമണിക്കര സ്വദേശി മനോജിന്റെ വീട്ടിൽ നിന്ന് 400 ലിറ്റർ വാഷ്, 50 കിലോ ശർക്കര, രണ്ടര ലിറ്റർ സ്പിരിറ്റ്, വാറ്റുപകരണങ്ങൾ എന്നിവയാണ് പിടികൂടിയത്. വാറ്റുപകരണങ്ങൾ പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് പുതിയ അറിവായിരുന്നു ആമകളെ വാറ്റാൻ ഉപയോഗിക്കുന്നു എന്നത്.

മൂന്ന് ആമകൾ, പൈനാപ്പിൾ എസ്സൻസ് എന്നിവയും മനോജിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. അറസ്റ്റിലായ മനോജ് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.കോവിഡ്19 പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്ത് ജില്ലയിൽ വൻ തോതിൽ വാറ്റുചാരായം ഉത്പാദനം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയിൽ മൂന്നിടങ്ങളിൽ നിന്നായി ജില്ലയിൽ അനധികൃത വാറ്റ് എക്സൈസ് പിടികൂടിയിരുന്നു.വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കാനാണ്‌ എക്സൈസ് ലക്ഷ്യമിടുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s