കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ആത്മവിശ്വാസം വളർത്തിയും കേരള പോലീസ് ഇടപെടൽ.

തൃശ്ശൂർ: കോവിഡ്19 വൈറസ് സമൂഹ വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായത് അസുഖ ബാധിതരുമായി ഏതെങ്കിലും വിധത്തിൽ അടുത്തിടപഴകിയവർ വീടുകളിൽ തന്നെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുക എന്നതാണ്.എന്നാൽ ഇത്തരത്തിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നവർക്ക് മാനസിക പിരിമുറുക്കം അടക്കമുള്ള പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്.ഇതിനൊരു പ്രതി വിധിയായാണ് കേരള പോലീസ് തൃശ്ശൂര്‍ റേഞ്ചിന് കീഴില്‍ ഹോം ക്വാറന്റൈയിനിൽ ഉളളവരുടെ
സുഖവിവരങ്ങൾ വീഡിയോ ചാറ്റ് വഴി അന്വേഷിക്കുന്നത്.

മരുന്ന്, ഭക്ഷണം തുടങ്ങി എന്താവശ്യത്തിനും ഒരു വിളിപ്പാടകലെ കേരള പോലീസ് സഹായത്തിനുണ്ടെന്ന കാര്യം തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ അവരെ ഓർമ്മിപ്പിച്ചു. തൃശൂർ റേഞ്ചിന് കീഴിൽ 47,000 ത്തിലധികം പേർ ഹോം ക്വാറന്റൈനിൽ കഴിയുന്നതായാണ് കണക്കുകൾ. വരും ദിവസങ്ങളിൽ ഇവരോടൊപ്പം വിവിധ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തും. പോലീസ് നേരിട്ട് ഹോം ക്വാറന്റൈനിൽ ഉളളവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് വീഡിയോ കോളിൽ സംസാരിക്കുന്നത് ക്വാറന്റൈനിലുളളവർക്ക് കൂടുതൽ ആത്മവിശ്വാസം പകരുമെന്ന വിലയിരുത്തലാണ് പോലീസിനുളളത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദ്ദേശം അവഗണിച്ച് പുറത്തിറങ്ങുന്നവരോട് വീടുകളിലേക്ക് മടങ്ങാൻ പോലീസ് കാണിക്കുന്ന നിർബന്ധം ശകാരമായി തോന്നരുതെന്നും നാടിന്റെയും ജനങ്ങളുടെയും രക്ഷയ്ക്കാണ് പോലീസ് അത്തരത്തിൽ നിർബന്ധം പിടിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പുറത്ത് കറങ്ങി നടക്കാതെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ അഭ്യർത്ഥിച്ചു. തൃശ്ശൂരിലെ ഡിഐജി ഓഫീസില്‍ വെച്ചാണ് ഹോം ക്വാറന്റൈയിനിൽ ഉളളവരുമായി വീഡിയോ കോൾ നടത്തിയത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s