തടവുകാർക്ക് ജാമ്യം അനുവദിക്കുന്നതറിഞ്ഞ് ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

തൃശ്ശൂർ: കോവിഡ്19 വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി ജയിലുകളിലെ തിരക്ക് കുറക്കാനാണ് ഏഴുവർഷം വരെ ശിക്ഷയുള്ള കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്ന തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ ഹൈക്കോടതി തീരുമാനം എടുത്തത്.വിചാരണ തടവുകാരെ വിട്ടയക്കുന്നു എന്നറിഞ്ഞതോടെയാണ് കത്തിക്കുത്ത് കേസിലെ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസിൽ കീഴടങ്ങിയത്.തൃശ്ശൂർ ചാഴൂർ ചേറ്റക്കുളം സ്വദേശി ചെറമുളങ്ങാട് തയ്യിൽ വീട്ടിൽ ലൈജോയാണ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മാർച്ച് 31 ന് ചാഴൂർ ചേറ്റക്കുളത്ത് വച്ച് അയ്യന്തോളിൽ താമസക്കാരനായ മേനോത്ത്പ്പറമ്പിൽ സജിത്ത്നെ ആക്രമിച്ച ശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.തുടർന്ന് ഒളിവിൽ പോയ ലൈജോക്കായി അന്തിക്കാട് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി നാടകീയമായി സ്റ്റേഷനിൽ കീഴടങ്ങിയത്.പ്രതിക്കെതിരെ 308 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് അന്തിക്കാട് എസ്.ഐ: കെ.ജെ ജിനേഷ് പറഞ്ഞു. വിചാരണ തടവുകാരെ വിട്ടയക്കുന്നു എന്നറിഞ്ഞതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്ന് ഒളിവിലായിരുന്ന പ്രതി പോലീസിനോട് പറഞ്ഞു.പ്രതിയെ തൃശ്ശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s