കോവിഡ്19 പ്രതിരോധത്തിനായി ക്യൂബയിൽ നിന്നും മരുന്നെത്തിക്കും : പിണറായി വിജയൻ

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വൈറസ് പ്രതിരോധത്തിനായി ക്യൂബയിൽ നിന്നുള്ള മരുന്നെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും ഇതിനായി അനുമതി തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ‘ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കൊവിഡ് അവലോകന യോഗത്തിൽ ഉയർന്നുവന്നു. ഇക്കാര്യങ്ങൾക്ക് ഡ്രഗ്സ് കൺട്രോളുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം.

രോഗവ്യാപനം തടയാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കും.രോഗം ബാധിച്ചവരെ ചികിത്സിക്കുന്നിന് വേണ്ടി സംസ്ഥാനത്ത് കൂടുതൽ ആശുപത്രികളടക്കം സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഇതിന്റെ ഭാഗമായി കൂടുതൽ രോഗികളുള്ള കാസർഗോഡ്, മെഡിക്കൽ കോളേജിനെ കൊവിഡ് ആശുപത്രിയാക്കും. അടുത്തകാലത്ത് വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിയവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം.ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുള്ളവർ മറ്റുള്ളവരിൽ നിന്നും അകന്ന് കഴിയണം.ഇത്തരക്കാർക്ക് കൂടുതലാണ്.സ്വയം മുൻകരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s