തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തൃശ്ശൂർ : ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ലഭിച്ച 68 പരിശോധനഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ 67 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 4 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 26 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 552 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 26 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13455 ആയി. വീടുകളിൽ 13408 പേരും ആശുപത്രികളിൽ 47 പേരുമാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച ഇന്ന്‌ 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാർജ് ചെയ്തു. 57 പേർ വീടുകളിലെ ക്വാറന്റൈൻ പൂർത്തിയാക്കി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s