ലോക്ക് ഡൗൺ മൂലം കോൾപ്പടവുകളിൽ കൊയ്ത്തു യന്ത്രങ്ങളും തൊഴിലാളികളുമില്ലെന്ന പരാതിക്ക് പരിഹാരവുമായി സർക്കാർ.

പൊന്നാനി-തൃശൂർ കോൾ മേഖലയിൽ 10700 ഹെക്ടർ പ്രദേശത്താണ് നെല്ല് കൃഷിയുളളത്. ഇതിൽ 3600 ഹെക്ടർ പ്രദേശം കൊയ്‌തെടുത്ത് കഴിഞ്ഞു. 5800 ഹെക്ടർ ആണ് ഇനി കൊയ്യാനുളളത്.കൊയ്ത്ത് തുടങ്ങിയപ്പോഴേക്കും അപ്രതീക്ഷിതമായി ലോക്ക് ഡൗൺ എത്തി.അതോടെ കൊയ്ത്തു മെതി യന്ത്രങ്ങളുടെ ഡ്രൈവർമാരേ കിട്ടാത്തതോടെ കൊയ്ത്തു മുടങ്ങി.കൊയ്തു മെതിച്ച നെല്ല് മില്ലുകളിലേക്ക് എത്തിക്കാനാണെങ്കിൽ മില്ലുടമകൾ വാഹനങ്ങളും അയക്കുന്നില്ല.ഇതോടൊപ്പം വേനൽ മഴയും എത്തിയതോടെ കർഷകർ വൻ കൃഷി നാശത്തിന്റെ വക്കിലെത്തുകയായിരുന്നു.ഈ പ്രതിസന്ധിക്കാണ്‌ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയതിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ പാടശേഖര സമിതി ഭാരവാഹികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.ഏപ്രിൽ 15 നകം ഇത്രയും പ്രദേശത്തെ നെല്ല് കൊയ്‌തെടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ 50 കമ്പയിൻഡ് കൊയ്ത്ത് യന്ത്രങ്ങൾ ഇതിനായി പാടശേഖരങ്ങളിലെത്തിക്കും. ഇപ്പോൾ തന്നെ 48 യന്ത്രങ്ങളും 5 മെക്കാനിക്കുകളെയും ലഭ്യമാക്കിയിട്ടുണ്ട്.അടിയന്തര സാഹചര്യം പരിഗണിച്ച് രാവിലെ 9 മുതൽ വൈകീട്ട് 8 മണി വരെ കൊയ്ത്ത് നടത്തും.കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് യന്ത്രങ്ങളിലെ ഡ്രൈവർമാരും സഹായികളും ശുചിത്വം പാലിച്ചായിരിക്കും ജോലി ചെയ്യുകയെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാർ ഒപ്പിട്ട മില്ല് കോവിഡ് വ്യാപനത്തെതുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചതിനാൽ ഇവരുമായുളള കരാർ റദ്ദാക്കി സംഭരണ ചുമതല മറ്റ് മില്ലുകളെ എൽപിക്കാൻ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. നാലുദിവസത്തിനുളളിൽ കൊയ്‌തെടുത്ത നെല്ല് മില്ലുകളിലേക്ക് മാറ്റും. ഇനി കൊയ്യാനുളള നെല്ലും സപ്ലൈകോ സംഭരണ ചുമതലയുളള മില്ലുകൾക്ക് ഉടനെ കൈമാറാനും തീരുമാനമായി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s