അടച്ചിട്ട വാഹന നിർമാണ പ്ലാന്റുകളിൽ വെന്റിലേറ്ററുകൾ നിർമ്മിച്ച് മഹീന്ദ്ര ഗ്രൂപ്പ്

മഹാരാഷ്ട്ര: അടച്ചിട്ട തങ്ങളുടെ വാഹന നിർമാണ പ്ലാന്റുകളിൽ വെന്റിലേറ്ററുകൾ നിർമിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് റിസോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്.48 മണിക്കൂറിനകം അദ്ദേഹം വാക്കു പാലിച്ചു.വാഹനങ്ങൾ പിറന്നു വീണിരുന്ന മഹീന്ദ്രയുടെ നിർമ്മാണശാലയിൽ അതാ വെന്റിലേറ്ററിന്റെ മാതൃക റെഡി.

മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കൻഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാർ 48 മണിക്കൂർ നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിലാണ് വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയിരിക്കുകയാണ്. ആനന്ദ് മഹീന്ദ്ര തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് മിനിറ്റ് അദ്ദേഹം ഈ ദൈർഘ്യമുള്ള വീഡിയോ അടക്കം വിവരം ട്വീറ്റ് ചെയ്യുകയായിരുന്നു.വെന്റിലേറ്ററിന്റെ നിർമ്മാണ രീതിയെക്കുറിച്ചും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

ഇന്റർനെറ്റിൽ നിന്നും മറ്റും വെന്റിലേറ്ററിന്റെ പ്രവർത്തനങ്ങൾ മനസിലാക്കിയും മറ്റ് വെന്റിലേറ്റർ മാതൃകകൾ പരിശോധിച്ചുമാണ് ഈ വെന്റിലേറ്റർ മാതൃക ഒരുക്കിയിരിക്കുന്നതെന്ന് മഹീന്ദ്ര ജീവനക്കാർ പറയുന്നു.48 മണിക്കൂറുകൾ ഫാക്ടറിയിൽ ചിലവഴിച്ചു വെന്റിലേറ്റർ നിർമാണത്തിൽ മുഴുകിയത് നിങ്ങളുടെ മനുഷ്യത്വത്തിന്റെ തെളിവാണെന്നും നിങ്ങളെ കുറിച്ച് ഓർത്ത് വളരെ അധികം അഭിമാനിക്കുന്നുവെന്നും, വെന്റിലേറ്ററിന്റെ കൂടുതൽ പ്രവർത്തനങ്ങൾക്കായി വിദഗ്ധ ഉപദേശം തേടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

നിലവിൽ മഹാരാഷ്ട്രയിലെ പ്ലാന്റുകൾ താത്കാലികമായി ഉത്പാദനം നിർത്തി വെച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.മഹാരാഷ്ട്രയിൽ പൂനെ, മുംബൈ, നാഗ്പുർ എന്നിവിടങ്ങളിലെ പ്ലാന്റുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s