എന്താണ് കൊറോണ വൈറസ്? ഡോ.തോമസ് കുഞ്ചെറിയ വിശദീകരിക്കുന്നു.

അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.തോമസ് കുഞ്ചെറിയ വിശദീകരിക്കുന്നു.

കൊറോണ എന്ന ലാറ്റിൻ പദത്തിൻറെ അർത്ഥം ‘കിരീടം‘ എന്നാണ്.ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ഈ വൈറസിനെ നിരീക്ഷിക്കുകയാണെങ്കിൽ അതിൻറെ പ്രതലത്തിൽ നിന്നും സൂര്യരശ്മികൾ പോലെ കൂർത്തമുനകൾ കാണാൻ സാധിക്കും.പ്രധാനമായും പക്ഷിമൃഗാദികളിലാണ്‌ ഈ വൈറസ് രോഗമുണ്ടാകുന്നത്.ഇതിനുമുമ്പ് മനുഷ്യരിൽ രണ്ട് പ്രധാന പകർച്ചവ്യാധികളാണ് കൊറോണ വൈറസ് ഫാമിലിയിൽപ്പെട്ട വൈറസുകൾ ഉണ്ടാക്കിയിരിക്കുന്നത്.

 • 2003ൽ ചൈനയിൽ പടർന്നുപിടിച്ച സാർസ് (Seviour Accute Respiratory Syndrome)
 • 2012ൽ അറേബ്യൻ നാടുകളിൽ പടർന്നുപിടിച്ച മെർസ് (Middle East Respiratory Syndrome)

ഇപ്പോൾ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ WHO നോവൽ കൊറോണ വൈറസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കോവിഡ് 19 (Corona Virus Disease 2019) എന്നും വിശേഷിപ്പിക്കുന്നുണ്ട്.ഡിസംബർ 31ന് ചൈനയിലെ വുഹാൻ സിറ്റിയിൽ ഈ വൈറസ് പടർന്നു പിടിക്കുന്നതായി WHOയിൽ റിപ്പോർട്ട് ചെയ്തു. ജനുവരി ഏഴാം തീയതി ചൈനീസ് ശാസ്ത്രജ്ഞൻമാർ ആർ ഈ വൈറസിന്റെ ജനിതക ഘടന WHOക്ക് വിട്ടുകൊടുത്തു.ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് കേരളത്തിലേക്ക് ചൈനയിൽ നിന്നും തിരിച്ചെത്തിയ ഒരു മെഡിക്കൽ വിദ്യാർഥിനിയിലാണ്.ആദ്യം രോഗം പിടിപെട്ട മൂന്നുപേരും പൂർണ്ണമായും ഭേദപ്പെട്ടെങ്കിലും രണ്ടാമതും ഈ രോഗം നമ്മുടെ നാടിനെ പിടിച്ചുലച്ചിരിക്കുകയാണ്.ഒന്നു മുതൽ 14 ദിവസം വരെയാണ് ഈ വൈറസിന്റെ ഇൻക്യൂബേഷൻ പീരിഡ്.വൈറസ് ശരീരത്തിൽ പ്രവേശിച്ചതിനുശേഷം രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങാനുള്ള സമയമാണിത്.WHO മാർച്ച് ഒമ്പതിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് ഈ ഇൻകുബേഷൻ പീരീഡ്.എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും WHO പറയുന്നു.അതുകൊണ്ടാണ് നമ്മുടെ ഗവൺമെൻറ് പുറം രാജ്യങ്ങളിൽ നിന്നും വരുന്നവരോടും പോസിറ്റീവ് രോഗികളുമായി അടുത്ത സമ്പർക്കം ഉള്ളവരോടും 14 ദിവസം ക്വാറന്റെയ്ൻ പാലിക്കാൻ നിർബന്ധമായും പറയുന്നത്.കൂടുതൽ പഠനങ്ങൾ ആവശ്യമാണ് എന്നതിനാൽ തന്നെ High Risk വിഭാഗത്തിൽപ്പെട്ട കോണ്ടാക്‌സിനോട് നമ്മുടെ ഗവൺമെൻറ് 28 ദിവസമാണ് നിർദ്ദേശിക്കുന്നത്.

രോഗലക്ഷണങ്ങൾ

WHO വെബ്സൈറ്റ് പ്രകാരം,

 • പനി
 • ജലദോഷം
 • തൊണ്ടവേദന
 • ചുമ
 • വയറിളക്കം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ.

പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും.ഗുരുതരമായ വൈറസ് ബാധയേറ്റവർക്ക് ന്യൂമോണിയ, ശ്വസനസംബന്ധമായ രോഗങ്ങൾ (ARDS) എന്നിവയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ആരെയൊക്കെയാണ് പരിശോധന നടത്തേണ്ടത് എന്നത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.

രോഗം പടരുന്നത്

 • രോഗികളുമായി അടുത്തിടപഴകുന്നവർ
 • രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ശ്രവങ്ങൾ വഴി
 • രോഗി സ്പർശിച്ച വസ്തുക്കളിൽ വൈറസ് സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അവിടെ തൊടുന്നവർക്ക് ആ കൈ കൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊടുകയാണെങ്കിൽ

ചികിത്സിച്ചു ഭേദമാക്കുന്നതിനെക്കാൾ പ്രധാനമാണ് രോഗവ്യാപനം തടയുക എന്നത്.ഇതിനായി ഗവൺമെൻറ് നിഷ്കർഷിക്കുന്ന കാര്യങ്ങൾ

 • എപ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുക.
 • ഓഫീസിലോ,വീടുകളിലോ,പൊതുസ്ഥലങ്ങളിലോ പോകുമ്പോൾ സോപ്പുപയോഗിച്ച് കൈകഴുകകുകയോ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയോ ചെയ്യുക.
 • ഹസ്തദാനം ഒഴിവാക്കുക.
 • അനാവശ്യമായ സന്ദർശനങ്ങൾ,യാത്രകൾ എന്നിവ ഒഴിവാക്കുക

ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s