ലോക്ക്‌ഡൗൺ :അവസാന തീവണ്ടിയിൽ തൃശൂരിലെത്തിയ 196 യാത്രക്കാർ നിരീക്ഷണ വിഭാഗത്തിൽ


തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇന്നലെ പ്രഖ്യാപിച്ചതോടെ, അവസാനമായി കേരളത്തിൽ എത്തിയ തീവണ്ടി തൃശ്ശൂരിൽ സർവീസ് അവസാനിപ്പിച്ചു.തുടർന്ന് തീവണ്ടിയിൽ ഉണ്ടായ 196 യാത്രക്കാരെ പ്രത്യേക പരിശോധനകൾക്ക് ശേഷം മുളകുന്നത്തുകാവ്, കിലയിൽ ജില്ലാഭരണകൂടം ഒരുക്കിയിട്ടുള്ള ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
3 ദിവസം മുമ്പ് ഗുവാഹത്തിയിൽ നിന്നും പുറപ്പെട്ട വിവേക് എക്സ്പ്രസ്സ് ആണ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിച്ചത്. ഗുവാഹത്തിയിൽ നിന്നും ട്രെയിൻ പുറപ്പെട്ട ശേഷം കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രാലയം രാജ്യത്തെ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് മുമ്പ് പുറപ്പെട്ട ട്രെയിനുകൾക്ക് യാത്ര തുടരാനുള്ള നിർദ്ദേശവും നൽകി. എന്നാൽ ഇന്നലെ പ്രധാനമന്ത്രി രാജ്യത്ത് സമ്പൂർണ്ണ ലോക ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെയാണ് വിവേക് എക്സ്പ്രസ്സ് തൃശൂരിൽ യാത്ര അവസാനിപ്പിച്ചത്.

പുലർച്ചെ ഒന്നരയോടെ തീവണ്ടി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിവരം ലഭിച്ചതോടെ, ജില്ലാഭരണകൂടം അടിയന്തരമായി ഇടപെടൽ നടത്തുകയായിരുന്നു. ജില്ലാ കളക്ടറും ജില്ലാ കമ്മീഷണറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ റെയിൽവേ സ്റ്റേഷനിലെത്തി മുഴുവൻ യാത്രക്കാരെയും പരിശോധിച്ച് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സംഘത്തിൽ ചെറിയ പനിയും രോഗലക്ഷണങ്ങളും പ്രകടിപ്പിച്ച 20 പേരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള നിരവധി കോവിഡ് 19 ബാധിത മേഖലകളിലൂടെ കടന്നു വന്നതുകൊണ്ടാണ് യാത്രക്കാരെ പ്രത്യേകമായി ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റാൻ അധികാരികൾ തീരുമാനമെടുത്തത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s