കേരളമാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരത്തിലിറങ്ങി ജനങ്ങൾ

തൃശൂരിലെ പ്രധാന വ്യാപാര കേന്ദ്രമായ ശക്തൻ മാർക്കറ്റിൽ രാവിലെ മുതൽ വൻ തിരക്കായിരുന്നു. പച്ചക്കറി ലോഡുമായി വാഹനങ്ങൾ എത്തിയതോടെ ചന്ത പതിവു പോലെ സജീവം.ശക്തൻ ബസ് സ്റ്റാൻഡ് ആളൊഴിഞ്ഞ പൂര പറമ്പ് പോലെ വിജനം അത്യാവശ്യം ഓട്ടോ റിക്ഷകൾ സർവീസ് നടത്തുന്നുണ്ട്.

പോലീസ് സേനാംഗങ്ങൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകളുമായി സജീവം. സർക്കാർ നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എ സി പി വി.കെ രാജു പറഞ്ഞു.ശുചീകരണ തൊഴിലാളികൾ
നഗരത്തിലെ പതിവ് ജോലികളിൽ മുടക്കം വരുത്തിയിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ എത്തിയിട്ടുണ്ട്. ഇവരെ ആരോഗ്യ വകുപ്പ് അധികൃതരും പോലീസും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കുകയാണ്.

ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ പാലിയേക്കര ടോൾ പ്ലാസ ഓഫീസ് ഉപരോധിച്ചതിനെ തുടർന്ന് സമ്പർക്കം ഒഴിവാക്കാൻ വേണ്ടി കളക്ടർ എത്തി ടോൾപിരിവ് ഈ മാസം 31 വരെ പൂർണമായും നിർത്തിവെപ്പിച്ചു.

ദേശീയപാത മണ്ണൂത്തിയിൽ വാഹന തിരക്ക് ഏറിയതോടെ മണ്ണൂത്തി പോലീസ് അവശ്യ സർവ്വീസ് ഒഴിച്ച് ബാക്കി എല്ലാ വാഹനങ്ങളും തടഞ്ഞ് തിരിച്ചുവിട്ടു.പുഴക്കലിലും പോലീസ് വാഹങ്ങൾ തടഞ്ഞ് ആവശ്യ സർവീസുകൾ മാത്രം കടത്തിവിട്ടു.തൃശ്ശൂർ നഗരത്തിൽ ഐ ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാരാണ് വാഹനങ്ങൾ നിയന്ത്രിക്കാൻ എത്തിയത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s