ജനതാ കർഫ്യൂ ദിനത്തിൽ ജനങ്ങൾക്ക് മാതൃകയായവർ

on

കോവിഡ്19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജനത കർഫ്യൂ ദിനത്തിൽ സ്വന്തം വീടും പരിസരവും ശുചീകരിച്ച് മാതൃകയായ ചിലരുണ്ട്.ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ബൈജു എഴുപുന്ന അത്തരത്തിൽ ജനങ്ങൾക്ക് ഇന്നേ ദിവസം മാതൃകയായി.ജനതാ കർഫ്യുവിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോവിഡ്19 വൈറസ് വ്യാപനം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആഹ്വാനം ചെയ്തതിൻ പ്രകാരം 14 മണിക്കൂർ വീട്ടിൽ കഴിയുകയും വീടും പരിസരവും ശുചിയാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുകയായിരുന്നു ബൈജു എഴുപുന്നയും കുടുംബവും.

പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇരിയ്ക്കൂ എം ഡി അകത്തുണ്ട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന ബൈജു എഴുപുന്ന പിന്നീട്‌ വെല്‍ക്കം ടു കൊടൈക്കനാല്‍,അഞ്ചരക്കല്യാണം,മീനാക്ഷി കല്യാണം,ഓട്ടോ ബ്രദേഴ്‌സ്,പോക്കിരി രാജ,ബോഡി ഗാര്‍ഡ് തുടങ്ങി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2013ല്‍ കെ ക്യൂ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. കോപ്പയിലെ കൊടുങ്കാറ്റ് എന്ന സിനിമയുടെ കഥ എഴുതിയതും ബൈജുവാണ്.

സ്വന്തം വീടും പരിസരവും ശുചീകരിച്ച് മാതൃക കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും, കുടുംബവും.രാവിലെ  മുതൽ കർഫ്യുവിൻ്റെ ഭാഗമായി കല്ലംപാറയിലെ വീട്ടിൽ കഴിച്ചുകൂട്ടിയ എ.സി മൊയ്തീൻ ഭാര്യ ഉസൈബ ബീവിയുമൊത്താണ്  വീട് ശുചീകരണം നടത്തിയത്. കോവിഡ് 19 അടിയന്തര സാഹചര്യത്തിൽ, ജന സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൻറെ ഭാഗമായി നടക്കുന്ന കർഫ്യൂ പ്രധാനമാണ്.  വീടും, പരിസരവും ശുചിയാക്കുന്നതിനു മുഖ്യമന്ത്രി ആവശ്യപ്പെട്ടത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

അപകടം ഉണ്ടാവാതിരിക്കാൻ ഉള്ള ജാഗ്രതയാണ് നമ്മളോരോരുത്തരും ഇപ്പോൾ ചെയ്യേണ്ടത്. എന്നും ചെറിയ അശ്രദ്ധ മതി വലിയ വിപത്തിലേക്ക് രാജ്യത്തെ എത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർദേശങ്ങൾ  അനുസരിക്കാത്ത ആളുകൾ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.വീടിന്റെ നാലു പുറവും അണുവിമുക്തമാക്കിയുമായിരുന്നു മന്ത്രി കുടുംബം മാതൃക തീർത്തത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s