അതിഥി തൊഴിലാളികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി തൃശ്ശൂർ ജില്ലാ ഭരണകൂടം

അതിഥി തൊഴിലാളികൾക്കായി തൃശ്ശൂർ ഗവ.മോഡൽ ബോയ്‌സ് സ്‌കൂളിലും ഭക്ഷണം പാചകം ചെയ്യുന്നത്തിനായി തോപ്പിൽ സ്‌കൂളിൽ സമൂഹ അടുക്കളും ഒരുക്കിയിട്ടുണ്ട്.

തൃശ്ശൂർ ദേശീയപാതയിൽ പിക്കപ്പ് വാനിനു പുറകിലിടിച്ച് മറിഞ്ഞ് ലോറി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു

വടക്കാഞ്ചേരി  പൊട്ടമ്പാടം സ്വദേശി ഇര്‍ഷാദിനാണ് പരിക്കേറ്റത്. രണ്ടുമണിക്കൂറോളം ലോറിക്കുള്ളില്‍ കുടുങ്ങിയ ഇയാളെ ഫയര്‍പോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ്19

കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഈ മാസം 20ന് മൗറീഷ്യസ്ൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശിക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്.വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളുടെ സാമ്പിൾ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ല എന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

തൃശ്ശൂർ മാന്ദാമംഗലത്ത് ചാരായം വാറ്റിയ രണ്ടുപേർ പിടിയിൽ

വെള്ളക്കാരിത്തടം ഐനിക്കലാത്ത് വീട്ടില്‍ രജീഷ് കുമാര്‍,രതീഷ്‌ (36 വയസ്സ്) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

കോവിഡ്19 പ്രതിരോധത്തിനായി ക്യൂബയിൽ നിന്നും മരുന്നെത്തിക്കും : പിണറായി വിജയൻ

‘ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കൊവിഡ് അവലോകന യോഗത്തിൽ ഉയർന്നുവന്നു. ഇക്കാര്യങ്ങൾക്ക് ഡ്രഗ്സ് കൺട്രോളുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം

ലോക്ക് ഡൗൺ മൂലം കോൾപ്പടവുകളിൽ കൊയ്ത്തു യന്ത്രങ്ങളും തൊഴിലാളികളുമില്ലെന്ന പരാതിക്ക് പരിഹാരവുമായി സർക്കാർ.

ഏപ്രിൽ 15 നകം ഇത്രയും പ്രദേശത്തെ നെല്ല് കൊയ്‌തെടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ 50 കമ്പയിൻഡ് കൊയ്ത്ത് യന്ത്രങ്ങൾ ഇതിനായി പാടശേഖരങ്ങളിലെത്തിക്കും. ഇപ്പോൾ തന്നെ 48 യന്ത്രങ്ങളും 5 മെക്കാനിക്കുകളെയും ലഭ്യമാക്കിയിട്ടുണ്ട്.

മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

തൃശ്ശൂർ കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്‌.മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ.