ആഭ്യന്തര വകുപ്പിലെ അഴിമതി ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷിക്കുന്നത് കോഴിയുടെ സുരക്ഷ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണ് ; കെ സുരേന്ദ്രൻ

ഭരണത്തിന്റെ അവസാനവർഷത്തിൽ ഖജനാവ് കൊള്ളയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ . സുരേന്ദ്രൻ.അഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും, ആഭ്യന്തര വകുപ്പിലെ അഴിമതി കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുരേന്ദ്രൻ തൃശ്ശൂരിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു…

കേരള പോലീസിൽ നിന്നും വെടിയുണ്ട കാണാതായ സംഭവത്തിൽ അഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് അഴിമതിക്കാരെ രക്ഷിക്കാനുള്ള ചെപ്പടിവിദ്യയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്.കെൽട്രോൺ ഉപയോഗിച്ച് വൻ അഴിതിയാണ് നടക്കുന്നത്.പോലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റക്ക് അഴിമതി നടത്താനാകില്ല.മാവോയിസ്റ്റ് വേട്ടയും പോലീസ് നവീകരണവും മുൻനിർത്തി ആഭ്യന്തര വകുപ്പ് അഴിമതി നടത്തുകയാണ്.അന്വേഷണം നടത്താൻ ഉത്തരവ് കിട്ടി വേഗത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകി പോലീസിനെ സംരക്ഷിക്കുന്നത് തട്ടിപ്പാണ്. ആഭ്യന്തര വകുപ്പിലെ അഴിമതി ആഭ്യന്തര വകുപ്പ് സെക്രട്ടറി തന്നെ അന്വേഷിക്കുന്നത് കോഴിയുടെ സുരക്ഷ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണ്. ആഭ്യന്തര വകുപ്പിലെ അഴിമതി കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുരേന്ദ്രൻ തൃശ്ശൂരിൽ ആവശ്യപ്പെട്ടു.

ഡി.ജി.പി ലോക്നാഥ് ബെഹ്റയും ബിജെപിയുമായി ബന്ധമുണ്ടെന്നത് വസ്തുതാ വിരുദ്ധമാണ്.ബിജെപിയിൽ ഗ്രൂപ്പ് എന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണ്.വാർഡ്‌ വിഭജനം ജനാധിപത്യപരമായി നടത്താൻ സർക്കാർ തുനിഞ്ഞില്ലെങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s