കൊമ്പഴയിൽ വൻ കഞ്ചാവ് വേട്ട.

തൃശ്ശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വാണിയംപാറക്കു സമീപം കൊമ്പഴയിൽ വൻ കഞ്ചാവ് വേട്ട. ചരക്ക് ലോറിയിൽ കടത്തിയിരുന്ന 60 കിലോ കഞ്ചാവ് തൃശൂർ എക്സൈസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. സംഭവത്തിൽ തൃശൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി….

തൃശ്ശൂര്‍ പുത്തൂർ സ്വദേശി സിദ്ധാർത്ഥൻ, അഞ്ചേരി സ്വദേശി സാബു എന്നിവരാണ് അറസ്റ്റിലായത്.
സ്പിരിറ്റ്‌ കടത്തിയ വാഹനം ചെക്ക് പോസ്റ്റ്‌ വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് കടത്തിയ ലോറി പിടിയിലായത്. ചെക് പോസ്റ്റ്‌ വെട്ടിച്ചു കടന്ന ലോറിയാണെന്ന് കരുതിയായിരുന്നു ഇന്റലിജൻസ് ഇൻസ്‌പെക്ടർ എസ്. മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ ലോറി തടഞ്ഞു പരിശോധന നടത്തിയത്. കൈ കാണിച്ചിട്ടും നിറുത്താതെ പോയ ലോറിയെ വാണിയംപാറയിൽ വെച്ച് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വാഹനം പരിശോധിച്ചതിൽ 29 ബാഗ് കഞ്ചാവ് ചരക്ക്‌ ലോറിയുടെ ക്യാബിനിൽ നിന്നും കണ്ടെത്തി. ആന്ധ്രയിൽ നിന്നും കയറ്റിയതാണ് കഞ്ചാവ്. മണ്ണുത്തി എത്തിയാൽ ഈ വാഹനത്തിന് മുൻപിൽ പൈലറ്റ് വണ്ടി എത്തും അവർ ഇറക്കേണ്ട സ്ഥലം കാണിച്ചു തരും എന്നതാണ് നിർദേശമാത്രേ. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വർഷം ഇന്റലിജൻസ് 375 കിലോ കഞ്ചാവ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു മാത്രം പിടികൂടിയിരുന്നു.
ഡിസംബറിൽ 23 കിലോ പിടികൂടിയതും അത് പോലെ കഴിഞ്ഞ ദിവസം പാലക്കാട് വ്യത്യസ്ത കേസുകളിലായി പിടികൂടിയ 30 കിലോ കഞ്ചാവ് കൊണ്ടു വന്ന പ്രതികൾ തൃശൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു. കഞ്ചാവ് കടത്തി കൊണ്ടു വരുന്നവരിൽ ഭൂരിഭാഗം ആളുകളെയും എക്സൈസ് പിടികൂടുന്നുണ്ടെങ്കിലും വീണ്ടും ക്രിമിനൽ സംഘം നിരന്തരം കഞ്ചാവ് കടത്തി കൊണ്ടു വരുന്നത് കനത്ത ശിക്ഷയുടെ അഭാവമാണെന്ന് എക്സൈസ് സൂചിപ്പിക്കുന്നു.
ആന്ധ്രയിൽ നിന്നും 50, 100, 200 കിലോ കഞ്ചാവ് ലോഡുകൾ എല്ലാ ദിവസവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ട്രെയിൻ, മറ്റു വാഹനങ്ങൾ വഴിയും കയറി പോകുന്നുണ്ട്. യുവാക്കളായ ചരക്കു ലോറി ഡ്രൈവർമാർ ഇതിൽ പ്രവർത്തിക്കുന്നതായും പ്രതികളിൽ നിന്നും മനസ്സിലായി. ലോഡ് എത്തിയാൽ പല പല ആളുകളിലേക്ക് അന്ന് തന്നെ കൈമാറ്റം ചെയ്തു പോകും, ബാക്കി ഒറ്റപ്പെട്ട വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചു വയ്ക്കും. കൂട്ടുപ്രതികളെ പറ്റി വിവരം ലഭിച്ചതായും എകസൈസ് അറിയിച്ചു. ഇന്റലിജൻസ് ടീമംഗങ്ങളായ കെ. മണികണ്ഠൻ, സതീഷ്. ഒ. എസ്, ഷിബു. കെ .എസ്, മോഹനൻ. ടി. ജി, ഷെഫീക്. ടി. എ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s