സമഗ്ര സംസ്ഥാന ഫാം ജേർണലിസം അവാർഡ് എം.എ സുധീർ ബാബുവിന്

തൃശൂർ :- സമഗ്ര ക്ഷീര കർഷക സംഘം സംസ്ഥാന ഫാം ജേർണലിസം പുരസ്ക്കാരത്തിന് തൃശൂരിലെ മണ്ണു പര്യവേക്ഷണ ഓഫീസറും കാർഷിക മാധ്യമ പ്രവർത്തകനുമായ എം.എ സുധീർ ബാബു പട്ടാമ്പി അർഹനായി. പതിനായിരത്തി ഒന്ന് രൂപയും , ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. കഴിഞ്ഞ 28 വർഷമായി കേരളത്തിലെ വിവിധ പത്രമാസികകളിൽ മൂവായിരത്തോളം കാർഷിക ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. വിവിധ ടെലിവിഷൻ ചാനലുകൾ, റേഡിയോ, ഓൺലൈൻ കൃഷി പേജുകൾ വഴിയും, ബോധവത്ക്കരണ ക്ലാസ്സുകൾ, സെമിനാർ എന്നിവ നടത്തിയും കാർഷിക വിജ്ഞാനവ്യാപനം നടത്തിവരുന്നതിനാണ് പുരസ്ക്കാരം. നിരവധി കർഷകരെയും വനിതകളെയും യുവാക്കളെയും വിദ്യാർത്ഥികളെയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാർഷിക ക്ഷീര കൃഷിമേഖലയിലേക്ക് ആകൃഷ്ടരാക്കിയിട്ടുണ്ട്.
ഡോ.അംബേദ്കർ എക്സ്സലൻസി ദേശീയ പുരസ്ക്കാരം , മഹർഷി വാത്മീകി ദേശീയ പുരസ്ക്കാരം , അയ്യാതിരുവള്ളുവർ ദേശീയ പുരസ്ക്കാരം , മഹാത്മ അയ്യങ്കാളി പുരസ്ക്കാരം , ഡോ.അംബേദ്കർ സുവർണ്ണ മുദ്രാ പുരസ്ക്കാരം, ഹരിതം പുരസ്ക്കാരം , ക്ഷോണി ഭാരതി പുരസ്ക്കാരം , കാഴ്ച , മണ്ണ് സംസ്ഥാന പുരസ്ക്കാരം , ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് ഇന്ത്യ പുരസ്ക്കാരം ,2018 ചരൺ സിംഗ് കൃഷി വിജ്ഞാൻ പുരസ്ക്കാരം , 2019 ലെ വേദവ്യാസ പുരസ്ക്കാരം . 20 19 ലെ ബിസ് ഗേറ്റിന്ത്യാ പുരസ്ക്കാരം 2020 ലെ സ്വാമി വിവേകാനന്ദ കർമ്മ ശ്രേഷ്ഠാപുരസ്ക്കാരം അടക്കം 29 സംസ്ഥാന തല പുരസ്ക്കാരങ്ങളും 5 ദേശീയ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മണ്ണറിവുമായി ബന്ധപ്പെട്ട് നിരവധി സെമിനാർ ക്യാമ്പയിൻ എന്നിവ നടത്തി സൗജന്യ വിത്തുവിതരണം എന്നിവയും ഇദ്ദേഹം നടത്തിവരുന്നു. സംസ്ഥാന മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിനെ ജനകീയ പ്രവർത്തനങ്ങൾ മാധ്യമ ശ്രദ്ധ നേടിയത് സുധീർ ബാബുവിന്റെ സുത്യർഹ നേട്ടങ്ങളിൽ പെടുന്നു. പട്ടാമ്പി മണ്ണേങ്ങോട് പെരുമാൾ എഴുത്തച്ഛന്റെയും വി.ടി കുഞ്ഞി ലക്ഷ്മിയുടെയും മകനാണ്. അധ്യാപിക ഹിമയാണ് ഭാര്യ. മക്കൾ നിഹാരിക , നീരജ് . ഫെബ്രുവരി 15 ന് പട്ടാമ്പിയിൽ വെച്ച് നടക്കുന്ന സമഗ്ര ക്ഷീര കർഷക സംഘം സംസ്ഥാന സമ്മേളനത്തിൽ വെച്ച് പാലക്കാട് എം.പി ശ്രീ.വി.കെ ശ്രീകണ്ഠൻ പുരസ്ക്കാരം സമ്മാനിക്കും .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s