റീബൂട്ട് കേരള ഹാക്കത്തോൺ 2020

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അസാപ്പ് വിദ്യാർത്ഥികൾക്കായി കേരളത്തിലെ ഏറ്റവും വലിയ ഹേക്കത്തോൺ മത്സരം ‘റീബൂട്ട് കേരള ഹാക്കത്തോൺ 2020’ സംഘടിപ്പിക്കുന്നു. ദൈന്യംദിന ജീവിതത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നൂതന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ സ്വയം പ്രശ്‌ന പരിഹാരത്തിനുള്ള മാനസികനില ആളുകളിൽ ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.
രണ്ട് ഘട്ടങ്ങളായാണ് ഹാക്കത്തോൺ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ പ്രാദേശിക തലത്തിൽ പരമ്പരയായി പത്തു ഹാക്കത്തോൺ മത്സരങ്ങൾ നടത്തും. ഓരോന്നും സർക്കാരിന്റെ വിവിധ വകുപ്പുകളിലെ പ്രശ്‌നങ്ങൾ കണ്ടെത്തിയാണ് നടത്തുക. 36 മണിക്കൂർ നിർത്താതെയുള്ള മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്തവരെ രണ്ടാം ഘട്ടത്തിൽ ഒരു ടീമായി പ്രവർത്തിപ്പിക്കും. വിദ്യാർത്ഥികളുടെ കഴിവിനെ മികച്ച രീതിയിൽ നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗപ്പെടുത്തുക എന്നത് കൂടിയാണ് ഹാക്കത്തോൺ ലക്ഷ്യമിടുന്നത്.
തൃശ്ശൂരിൽ കാർഷിക വകുപ്പിലെ പ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട് ഫെബ്രുവരി 28, 29, മാർച്ച് 1 ദിവസങ്ങളിലാണ് ഹേക്കത്തോൺ. മാർച്ച് 13, 14, 15 ദിവസങ്ങളിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഹാക്കത്തോൺ മത്സരവും ജില്ലയിൽ നടക്കും. പത്തു ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുകയായി ഹാക്കത്തോണന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മാറ്റി വെക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s