പാചക തൊഴിലാളിയുടെ കുത്തിയിരുപ്പു സമരം : അകാരണമായി ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി.

ആർ.എം.എൽ.പി സ്കൂളിനു മുന്നിൽ കുത്തിയിരിപ്പു സമരവുമായി  ജോലിക്കാരി

വേലൂർ : ആർ.എം.എൽ.പി സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജോലിക്കാരി സ്കൂളിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ്
കുത്തിയിരിപ്പ് സമരം നടത്തുന്നത്. സ്കൂളിൽ 9 വർഷമായി പാചക തൊഴിലാളിയായിരുന്ന സ്നേഹലത ബേബിയെയാണ്, പിരിച്ചുവിട്ടത്. വേലൂർ മാമ്പള്ളത്ത് പരേതനായ ദേവദാസിന്റെ ഭാര്യയായ ബേബി പിരിച്ചുവിട്ടതിൽ കടുത്ത മാനസിക പീഢനങ്ങൾ അനുഭവിച്ചതായി ജില്ലാ ലേബർ ഓഫീസർ മുമ്പാകെ സമർപ്പിച്ച പരാതിയിൽ പറയുന്നു. അടിസ്ഥാന രഹിതമായ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണുണ്ടായതെന്നും, ജോലിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.രണ്ട് മക്കളുള്ള വിധവയായ ഇവരുടെ ഏക ആശ്രയമാണ് ഈ ജോലി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s