തിരൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം

തൃശ്ശൂർ :  തിരൂരിൽ ജ്വല്ലറിയുടെ ഷട്ടറിന്റെ ലോക്ക് തകർത്ത് മോഷണം. വെള്ളിയാഭരണങ്ങൾ കവർന്നു. കോലഴി പഞ്ചായത്തിൽ തിരൂർ സർവീസ് സഹരണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ചേറ്റുപുഴ സ്വദേശി പൊറത്തൂക്കാരൻ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ജോസ് ജ്വല്ലറിയിലാണ് മോഷണം നടന്നത് .  700 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു.  സ്വർണ്ണാഭരണങ്ങളെല്ലാം ലോക്കറിനുള്ളിലായതിനാൽ നഷ്ടപ്പെട്ടില്ലെന്ന് കടയുടമ പറഞ്ഞു.  ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. വിയ്യൂർ എസ്.ഐ വി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദൻ കെ.എസ് ദിനേശന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s