ജില്ലാ കളക്ടറുടെ പ്രത്യേകപരാതിപരിഹാര അദാലത്ത് 20 മുതൽ


പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി മാസത്തിൽ എല്ലാ താലൂക്കുകളിലും ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക പരാതിപരിഹാര അദാലത്ത് നടത്തുന്നു. എല്ലാ വകുപ്പുകളുടെയും പരാതികളും അദാലത്തിൽ സ്വീകരിക്കും. ഇതിലേക്ക് ഫെബ്രുവരി എട്ടു മുതൽ 13 വരെ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. അദാലത്ത് ദിവസം നേരിട്ടും അപേക്ഷ സ്വീകരിക്കും. ഓരോ താലൂക്കിലും അദാലത്ത് നടത്തുന്ന ദിവസവും സ്ഥലവും യഥാക്രമത്തിൽ. തൃശൂർ-ഫെബ്രുവരി 20 രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി വരെ-ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയം, തലപ്പിളളി-ഫെബ്രുവരി 20 ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ-താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, ചാവക്കാട്-ഫെബ്രുവരി 24 രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി വരെ-താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, കൊടുങ്ങല്ലൂർ-ഫെബ്രുവരി 24 ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ-താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, മുകുന്ദപുരം- ഫെബ്രുവരി 26 രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി വരെ-താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, ചാലക്കുടി- ഫെബ്രുവരി 26 ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ-താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, കുന്നംകുളം-ഫെബ്രുവരി 28 രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി വരെ-താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ.
അക്ഷയകേന്ദ്രത്തിൽ നിന്നുമുളള അപേക്ഷ ബന്ധപ്പെട്ട ജില്ലാ ഓഫീസർമാർക്ക് അയ്ക്കണം. അദാലത്ത് തീയതിക്ക് മുമ്പായി പരാതിക്കാരന് മറുപടി നൽകി റിപ്പോർട്ട് സഹിതം ജില്ലാ ഓഫീസർമാർ അദാലത്തിൽ ഹാജാരാകേണ്ടതാണ്. സിഎംഡിആർഎഫ്, എൽആർഎം കേസ്, റേഷൻകാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങൾ എന്നിവ ഒഴിച്ചുളള എല്ലാ വിഷയങ്ങളും അദാലത്തിൽ സ്വീകരിക്കുന്നതാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s