കൊറോണ രോഗം സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ രണ്ടാമത്തെ സാമ്പിളും പോസിറ്റീവ്

on

തൃശ്ശൂർ: കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെണ്കുട്ടിയുടെ രണ്ടാമത്തെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയതിലും ഫലം പോസിറ്റീവ് ആകുകയായിരുന്നു.ഇത് നെഗറ്റീവ് ആകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ സാമ്പിൾ അയക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.അതേസമയം ഇന്ന് രണ്ടുപേരെക്കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.നിലവിൽ 24 പേരാണ് ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്.ഇതിനു പുറമെ 165 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.പുതുതായി ഇന്ന് അഞ്ച് സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.ആകെ ജില്ലയിൽ നിന്നും 50 സാമ്പിളുകൾ അയച്ചതിൽ 10എണ്ണം മാത്രമാണ് ഫലം ലഭിച്ചത്.ഇനി 5 സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 35 സാമ്പിൾ ഫലങ്ങൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിക്കാനുണ്ട്.വൈറസ് ബാധയെപ്പറ്റിയുള്ള ബോധവത്കരണത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.ഇതിനു പുറമെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനായി ഫോൺ മുഖാന്തിരം ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കൗൺസിലിങ് സഹായം ഏർപ്പെടുത്തിയിട്ടുണ്ട്.കൊറോണ വൈറസ് ബാധയെപ്പറ്റിയുള്ള വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഒരാൾകൂടി അറസ്റ്റിൽ.തൃശ്ശൂർ തിരുവഞ്ചിക്കുളം കോട്ടയത്ത് വീട്ടിൽ ശാലു ആണ് അറസ്റ്റിലായത് ഇതോടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s