ഇന്ത്യയെ വിഭജിക്കരുതെന്നാവശ്യപ്പെട്ട് എസ് വൈ എസ് റാലിയില്‍ ആയിരങ്ങള്‍

തൃശൂര്‍: ജനാധിപത്യ ഇന്ത്യ വിഭജിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടും ഭരണഘടനക്ക് കാവലിരിക്കുമെന്ന് പ്രഖ്യാപിച്ചും നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന യുവജന പ്രകടനം. പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ നടന്ന എസ് വൈ എസ് തൃശൂര്‍ ജില്ലാ യുവജന റാലിയാണ് ഭരണകൂടത്തിനു താക്കീതായി പ്രതിഷേധ സാഗരം തീര്‍ത്തത്. ജില്ലയിലെ 45 സര്‍ക്കിളുകളില്‍ നിന്നുള്ള ടീം ഒലീവ് അംഗങ്ങളും യുവാക്കളും അണിനിരന്ന റാലി വടക്കേ സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് വലം വെച്ച് കൊക്കാലെ സെന്ററിലെ പൊതു സമ്മേളന വേദിയില്‍ സമാപിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപപ്പെടുത്തിയ ടീം ഒലീവ് അംഗങ്ങള്‍ പ്രത്യേക യൂനിഫോമില്‍ അണിനിരന്നത് പ്രകടനത്തെ കരുത്തുറ്റതാക്കി.
പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ജന. സെക്രട്ടറി മജീദ് കക്കാട്, സയ്യിദ് ഫസല്‍ തങ്ങള്‍, പി കെ ബാവദാരിമി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, മുഹ്‌യിദ്ദീന്‍കുട്ടി മുസ്ലിയാര്‍ പാലപ്പിള്ളി, പി കെ ജഅഫര്‍, ജഅഫര്‍ ചേലക്കര എന്നിവര്‍ പ്രസംഗിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി വി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.

രാഷ്ട്രീയവും സാംസ്‌കാരികവുമായ ജാഗ്രതകളിലൂടെ ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ സമൂഹം സന്നദ്ധമാകണമെന്ന് നേരത്തേ നടന്ന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളചീഫ് വിപ്പ് അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണര്‍ന്നിരിക്കുന്ന സമയമാണിത്. ഇന്ത്യയുടെ ജനാധിപത്യ മഹത്വത്തിന് മുറിവേല്‍ക്കുമെന്ന് കണ്ട ഘട്ടത്തില്‍ ഉണ്ടാകേണ്ട അനിവാര്യമായ ഉണര്‍ച്ചയാണ് ഇന്ത്യയിലെ ജനത പ്രകടിപ്പിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യ, മതേതരത്വ പ്രസ്ഥാനങ്ങളോട് ഐക്യപ്പെടേണ്ടതുണ്ടെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പഠനം സെഷനില്‍ രാഷ്ട്രീയം, സാംസ്‌കാരികം, മതം ആദര്‍ശം, തൊഴില്‍ വിദ്യാഭ്യാസം വിഷയങ്ങള്‍ എന്‍ എം സാദിഖ് സഖാഫി, എം മുഹമ്മദ് സാദിഖ്, ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍, അലി അക്ബര്‍ അവതരിപ്പിച്ചു. പൗരത്വം ഔദാര്യമല്ല തലക്കെട്ടിലുള്ള സെഷന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ എസ് ഹംസ, മുഹമ്മദലി കിനാലൂര്‍, കെ ബി ബശീര്‍ മുസ്‌ലിയാര്‍ സംസാരിച്ചു. ഗുരുമുഖം സെഷന് ഐ എം കെ ഫൈസി നേതൃത്വം നല്‍കി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s