എസ് വൈ എസ് ജില്ലാ യുവജന റാലി : റോഡ് മാര്‍ച്ചിന് കുന്നംകുളത്ത് സ്വീകരണം

കുന്നംകുളം : പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി ഒന്നിന് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ യുവജന റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന ജില്ലാ റോഡ് മാര്‍ച്ചിന് എസ് വൈ എസ് കുന്നംകുളം സോണ്‍ നൽകിയ സ്വീകരണം പ്രൗഢമായി. കുന്നംകുളം ടൗണിൽ നടന്ന സ്വീകരണ യോഗം ഷെമീർ സഖാഫി അന്തിക്കാട് ഉൽഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം അബ്ദുൽ ലത്തീഫ് നിസാമി അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എച്ച് സിറാജുദ്ദീന്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ … Continue reading എസ് വൈ എസ് ജില്ലാ യുവജന റാലി : റോഡ് മാര്‍ച്ചിന് കുന്നംകുളത്ത് സ്വീകരണം

എസ് വൈ എസ് ജില്ലാ യുവജന റാലി : റോഡ് മാര്‍ച്ചിന് സ്വീകരണം നൽകി

വടക്കാഞ്ചേരി : പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി ഒന്നിന് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ യുവജന റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന ജില്ലാ റോഡ് മാര്‍ച്ചിന് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണം പ്രൗഢമായി. വടക്കാഞ്ചേരി ടൗണിൽ നടന്ന സ്വീകരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബസന്ത് ലാൽ ഉൽഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് വടക്കാഞ്ചേരി സോൺ സംഘടനാ കാര്യ സെക്രട്ടറി കെ എ അലി അശ്റഫി അദ്ധ്യക്ഷത വഹിച്ചു. സോൺ സാന്ത്വനം സെക്രട്ടറി മജീദ് ബാഖവി ആമുഖ പ്രഭാഷണം നടത്തി. എസ് എസ് … Continue reading എസ് വൈ എസ് ജില്ലാ യുവജന റാലി : റോഡ് മാര്‍ച്ചിന് സ്വീകരണം നൽകി

എസ് വൈ എസ് റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം

ചേലക്കര :പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഫെബ്രുവരി ഒന്നിന് തൃശൂരില്‍ നടത്തുന്ന ജില്ലാ യുവജന റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം.രാമ ജന്മ ഭൂമി,കശ്മീര്‍ വിഭജനം,എന്‍ ആര്‍ സി,ഏക സിവില്‍കോഡ് തുടങ്ങിയ വര്‍ഗ്ഗീയ അജണ്ടകള്‍ ചര്‍ച്ചയാക്കി രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക, ക്രമ സമാധാന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഢശ്രമങ്ങളെ തുറന്ന് കാട്ടിയാണ് എസ് വൈ എസ് റോഡ് മാര്‍ച്ച് പ്രയാണം നടത്തുന്നത്. സയ്യിദ് മുഹമ്മദ് ബുഖാരി ചുങ്കത്തറ തങ്ങളുടെ നേതൃത്വത്തിൽ കളിയാറോഡ് മഖാം … Continue reading എസ് വൈ എസ് റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം

എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ്  തൃശ്ശൂരിന്

എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ് ഇനി തൃശ്ശൂരിന് സ്വന്തം. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾക്കും ഗുണനിലവാര മേന്മയുടെ അന്താരാഷ്ട്ര സൂചികയായ ഐ എസ് ഒ – 9001 : 2015 സർട്ടിഫിക്കേഷൻ കിട്ടിക്കഴിഞ്ഞു. ഈ അഭിമാന നേട്ടത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നാളെ തൃശൂർ ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും… തൃശ്ശൂര്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും സമ്പൂർണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങൾ നൽകുക, വികസന പദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, … Continue reading എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ്  തൃശ്ശൂരിന്

ഗവ. മെഡിക്കൽ കോളേജിൽ ഹൈ ഡിപ്പൻഡൻസി യൂണിറ്റിന് ആരംഭിക്കും

മുളംകുന്നത്തുകാവ്തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ വാര്‍ഡിൽ ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ് ആരംഭിക്കാന്‍ തുക അനുവദിച്ച് സർക്കാർ ഉത്തരവായി. സര്‍ക്കാരിന്റെ ലക്ഷ്യ എന്ന പദ്ധതി പ്രകാരമാണ് ആദ്യം സെന്‍ട്രല്‍ ഓക്സിജന്‍ സിസ്റ്റത്തിന് വേണ്ടി പത്ത് ലക്ഷം രൂപ അനുവദിച്ചത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗൈനക്കോളജി വിഭാഗത്തിന്റെ കീഴിലുള്ള ലേബര്‍ റൂമിന്റെ സമീപത്താണ് പദ്ധതി പ്രകാരമുള്ള എച്ച് ഡി യൂണിറ്റ് ആരംഭിക്കുന്നത്. ഈ തീരുമാനം പാവപ്പെട്ട രോഗികള്‍ക്ക് ഒരു അനുഗ്രഹമായിരിക്കുകയാണ്. പ്രസവ ശേഷം അമ്മ മറ്റൊരിടത്തും കുഞ്ഞ് വേറെ വാര്‍ഡിലും കഴിയേണ്ട അവസഥയായിരുന്നു ഇതു വരെ. മാതൃമരണ നിരക്കു കുറയ്ക്കാനും … Continue reading ഗവ. മെഡിക്കൽ കോളേജിൽ ഹൈ ഡിപ്പൻഡൻസി യൂണിറ്റിന് ആരംഭിക്കും

ജൂഡോ : തൃശൂരിന് തുടർച്ചയായ നാലാം കിരീടം

കോഴിക്കോട് കുറ്റ്യാടിയിൽ സമാപിച്ച 38 മത് സംസ്ഥാന സീനിയർ പുരുഷ-വനിത ജൂഡോ ചാമ്പ്യൻ ഷിപ്പിൽ തൃശൂർ ജില്ല ഓവർഓൾ ചാമ്പ്യൻഷിപ് നേടി. എട്ട് സ്വർണ്ണവും 10 വെളളിയും 18 വെങ്കലവും നേടിയാണ് തൃശൂർ ജില്ലാ ഈ നേട്ടം കൈവരിച്ചത്. മൂന്ന് സ്വർണ്ണവും ഒരു വെളളിയും നാല് വെങ്കലവും നേടി കേരള പോലീസ് രണ്ടാം സ്ഥാനം നേടി, രണ്ട് സ്വർണ്ണവും മൂന്ന് വെങ്കലവും നേടി ഇടുക്കി ജില്ലാ മൂന്നാം സ്ഥാനത്തും എത്തി. 2019-20 വർഷത്തെ തൃശൂർ ജില്ലാ ടീമിന്റെ നാലാം കിരീട നേട്ടമാണിത്. സ്വർണ്ണ മെഡൽ വിജയികൾ മാർച്ചിൽ നടക്കുന്ന ദേശീയ സീനിയർ … Continue reading ജൂഡോ : തൃശൂരിന് തുടർച്ചയായ നാലാം കിരീടം

ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മൊബൈൽടവർ: പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുന്നതിന് മുമ്പ് ജില്ലാ ടെലികോം കമ്മിറ്റി അർഹിക്കുന്ന പ്രാധാന്യത്തോടെ പരിശോധന നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്.മൊബൈൽടവർ നിർമ്മാണത്തിന് അനുമതി നൽകേണ്ടത് ജില്ലാ ടെലികോം കമ്മിറ്റിയാണ്. അതിന്റെ കൺവീനർ ജില്ലാ കളക്ടറാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കുന്ന രീതിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയാണെന്ന് പരാതി ഉയർന്നാൽ അക്കാര്യം ഗൗരവമായെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂർ എറിയാട് പ്രദേശത്ത് താമസിക്കുന്നവരാണ് പരാതി നൽകിയത്. ബിജിമോൾ എന്നയാളുടെ വസ്തുവിൽ ജിയോടവർ സ്ഥാപിക്കുകയാണെന്നാണ് ആക്ഷേപം. … Continue reading ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മൊബൈൽടവർ: പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ