ഫാസിസത്തെ തൂത്തെറിഞ്ഞ് രാജ്യത്തെ സംരക്ഷിക്കുക : എസ് വൈ എസ്

മതിലകം :കേളികേട്ട ഇന്ത്യാ മഹാരാജ്യം ഒരു മാലയിലെ മുത്തുമണികളെ പോലെ ഒത്തുചേര്‍ന്ന് വൈദേശിക അധിനിവേശ ശക്തികള്‍ക്കെതിരെ പടപൊരുതി സ്വാതന്ത്യം നേടിയെടുത്ത നാട്.മഹിതമായ പാരമ്പര്യം പേറുന്ന ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം,തുല്ല്യ നീതി,എല്ലാ മതങ്ങളോടും സമദൂരം എന്നീ ആശയങ്ങളുടെ കടക്ക് കത്തി വെക്കാനാണ് ഫാസിസം ശ്രമിക്കുന്നത്.ഭരണാധികാരികള്‍ ചെയ്തു കൂട്ടുന്ന പൗരത്വ ഭേദഗതി ബില്ല് രാജ്യത്ത് വിള്ളല്‍ സൃഷ്ടിക്കാനേ കഴിയൂവെന്ന് എസ് വൈ എസ് ആഹ്വാനം ചെയ്തു.പൗരത്വം ഔദാര്യമല്ല ,യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഫെബ്രുവരി ഒന്നിന് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ യുവജന റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ചേലക്കരയില്‍ നിന്നാരംഭിച്ച റോഡ് മാര്‍ച്ച് കൊടകരയില്‍ സമാപിച്ചു.കൈപ്പമംഗലം സോണ്‍ ഒലീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ പള്ളി വളവില്‍ നിന്നാരംഭിച്ച പ്രകടനം മതിലകം സ്വീകരണ കേന്ദ്രത്തില്‍ സമാപിച്ചു.കേരള മുസ്ലീം ജമാഅത്ത് കൈപ്പമംഗലം സോണ്‍ പ്രസിഡന്‍റ് സയ്യിദ് സൈനുദ്ദീന്‍ ബുഖാരി കൂരിക്കുഴിയുടെ അദ്ധ്യക്ഷതയില്‍ എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ മൂന്നുപീടിക ഉദ്ഘാടനം ചെയ്തു.ഇയാസ് പഴുവില്‍ ആമുഖ ഭാഷണവും മാഹീന്‍ സുഹ് രി ആലപ്പുഴ പ്രമേയ പ്രഭാഷണവും നടത്തി.ജാഥാ ക്യാപ്റ്റന്‍ പി എച്ച് സിറാജുദ്ദീന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.എസ് വൈ എസ് ജില്ലാ ഭാരവാഹികളായ അബ്ദുല്‍ അസീസ് നിസാമി വരവൂര്‍,ഡോ.അബ്ദുല്‍ റസാഖ് അസ്ഹരി എടശ്ശേരി,എ എ ജഅഫര്‍ എന്നിവര്‍ സംസാരിച്ചു.സയ്യിദ് മുഹമ്മദ് ബുഖാരി ചുങ്കത്തറ,ഷെരീഫ് പാലപ്പിള്ളി,നൗഷാദ് മൂന്നുപീടിക എന്നിവര്‍ സംബന്ധിച്ചു.സലാം പൊന്‍മാണിക്കുടം സ്വാഗതവും ഫൈസല്‍ മാസ്റ്റര്‍ മതിലകം നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s