തൃശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് 98.37 കോടി രൂപയുടെ ഭരണാനുമതി: വി എസ് സുനിൽകുമാർ


തൃശൂർ : പടിഞ്ഞാറേകോട്ടയിൽ പ്രവർത്തിക്കുന്ന ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി 98.37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കിഫ്ബി മുഖേനയാണ് പ്രവൃത്തിക്കാവശ്യമായ പണം വകയിരുത്തിയിട്ടുളളത്. പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി ഇൻകെലിനെ സർക്കാർ നിശ്ചയിക്കുകയും വിശദമായ പദ്ധതി രേഖ കിഫ്ബിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഒ.പി, കാഷ്വാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ നിർമ്മിക്കുന്നതിന് 22.26 കോടി രൂപയും റസിഡൻഷ്യൽ ബ്ലോക്കിന് 4.74 കോടി രൂപയും റീഹാബിലിറ്റേഷൻ ബ്ലോക്കിന് 4.56 കോടി രൂപയും ഡീ അഡിക്ഷൻ സെന്റർ നിർമ്മിക്കുന്നതിന് 4.98 കോടി രൂപയും സ്ത്രീകളുടെ ഇൻ പേഷ്യന്റ് ബ്ലോക്കിന് 12.74 കോടി രൂപയും പുരുഷൻമാരുടെ ഇൻ പേഷ്യന്റ് ബ്ലോക്കിന് 21.18 കോടി രൂപയും സ്‌പെഷ്യൽ വാർഡ് നിർമ്മിക്കുന്നതിന് 2.57 കോടി രൂപയും ഹാഫ് വേ ഹോംസ് നിർമ്മിക്കുന്നതിന് 1.66 കോടി രൂപയും വെൽനസ് കഫേ നിർമ്മിക്കുന്നതിന് 1.42 കോടി രൂപയും മറ്റു സേവനങ്ങൾക്കായി 22.24 കോടി രൂപയുമാണ് അനുവദിച്ചിട്ടുളളത്.
അന്തർദ്ദേശീയ നിലവാരമുളളതും അത്യാധുനിക സൗകര്യങ്ങളോടുകൂടിയതുമായ ആശുപത്രി സമുച്ചയം തൃശൂരിൽ വരുന്നതോടെ ഇന്ത്യയിലെ തന്നെ മികച്ച മാനസികരോഗ്യകേന്ദ്രമായി തൃശൂർ മാനസികാരോഗ്യകേന്ദ്രം മാറുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s