ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മൊബൈൽടവർ: പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുന്നതിന് മുമ്പ് ജില്ലാ ടെലികോം കമ്മിറ്റി അർഹിക്കുന്ന പ്രാധാന്യത്തോടെ പരിശോധന നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്.
മൊബൈൽടവർ നിർമ്മാണത്തിന് അനുമതി നൽകേണ്ടത് ജില്ലാ ടെലികോം കമ്മിറ്റിയാണ്. അതിന്റെ കൺവീനർ ജില്ലാ കളക്ടറാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കുന്ന രീതിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയാണെന്ന് പരാതി ഉയർന്നാൽ അക്കാര്യം ഗൗരവമായെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂർ എറിയാട് പ്രദേശത്ത് താമസിക്കുന്നവരാണ് പരാതി നൽകിയത്. ബിജിമോൾ എന്നയാളുടെ വസ്തുവിൽ ജിയോടവർ സ്ഥാപിക്കുകയാണെന്നാണ് ആക്ഷേപം. കമ്മീഷൻ തൃശൂർ ജില്ലാകളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. ടവർ നിർമ്മിക്കുന്നത് സംബന്ധിച്ച് എറിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയിട്ടില്ലെന്ന് കളക്ടർ കമ്മീഷനെ അറിയിച്ചു. ടവർ നിർമ്മിക്കുന്നതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്. പോലീസ് സംരക്ഷണത്തോടെ ടവർ നിർമ്മാണം പൂർത്തിയാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ടെലികോം കമ്മിറ്റി മുമ്പാകെ റിലയൻസ് കമ്പനി മാനേജർ അപേക്ഷ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് അബ്ദുൾ നാസർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s